View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാതോർത്തു കാതോർത്തു ...

ചിത്രംകർണ്ണൻ നെപ്പോളിയൻ ഭഗത്‌സിംഗ് (2020)
ചലച്ചിത്ര സംവിധാനംശരത് ജി മോഹൻ
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംരഞ്ജിൻ രാജ് വി കെ
ആലാപനംഉണ്ണി മേനോന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Kaathorthu kaathorthu njaanirikke
kaalocha kelkkaathe kaathirikke
kaattil janalppaalikal thaane thurakkunnuvo?
mannin mazha chaattalin gandham parakkunnuvo
sakhi nin varavo pakalezhuthiya kanavoyithu
neeyente nizhalaay praananteyithalaay
vannente uyiril thodoo
neeyente ithalaay praananteyithalaay
vannente uyiril thodoo

Shaaradendhu poleyente vaanilennume
kedaathe vannu punchiri nee
kunju poovine vasanthamumma vaykkave
ullillake ninte ormmayaay
nilaavumanjine punarnnu ninnoree
manalthadangalil thiranjuvannu njaan
nin mukham vimookamaay
ente jeevaraagamonnu neeyarinjo
neeyente nizhalaay praanateyithalaay
vannente uyiril thodoo
neeyente nizhalaay praananteyithalaay
vannente uyiril thodoo

Kaathorthu kaathorthu njaanirikke
kaalocha kelkkaathe kaathirikke
kaattil janalppaalikal thaane thurakkunnuvo?
mannin mazha chaattalin gandham parakkunnuvo
sakhi nin varavo pakalezhuthiya kanavoyithu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കാതോർത്തു കാതോർത്തു ഞാനിരിക്കേ
കാലൊച്ച കേൾക്കാതെ കാത്തിരിക്കേ
കാറ്റിൽ ജനൽപാളികൾ താനേ തുറക്കുന്നുവോ?
മണ്ണിൻ മഴ ചാറ്റലിൻ ഗന്ധം പരക്കുന്നുവോ
സഖി നിൻ വരവോ പകലെഴുതിയ കനവോയിത്
നീയെൻ്റെ നിഴലായ് പ്രാണൻ്റെയിതളായ്
വന്നെൻ്റെ ഉയിരിൽ തൊടൂ
നീയെൻ്റെ ഇതളായ് പ്രാണൻ്റെയിതളായ്
വന്നെൻ്റെ ഉയിരിൽ തൊടൂ

ശാരദേന്ദു പോലെയെൻ്റെ വാനിലെന്നുമേ
കെടാതെ വന്നു പുഞ്ചിരിച്ചു നീ
കുഞ്ഞുപൂവിനേ വസന്തമുമ്മ വയ്ക്കവേ
ഉള്ളിലാകെ നിൻ്റെ ഓർമ്മയായ്
നിലാവുമഞ്ഞിനേ പുണർന്നു നിന്നൊരീ
മണൽത്തടങ്ങളിൽ തിരഞ്ഞുവന്നു ഞാൻ
നിൻ മുഖം വിമൂകമായ്
എൻ്റെ ജീവരാഗമൊന്നു നീയറിഞ്ഞോ
നീയെൻ്റെ നിഴലായ് പ്രാണൻ്റെയിതളായ്
വന്നെൻ്റെ ഉയിരിൽ തൊടൂ
നീയെൻ്റെ നിഴലായ് പ്രാണൻ്റെയിതളായ്
വന്നെൻ്റെ ഉയിരിൽ തൊടൂ

കാതോർത്തു കാതോർത്തു ഞാനിരിക്കേ
കാലൊച്ച കേൾക്കാതെ കാത്തിരിക്കേ
കാറ്റിൽ ജനൽപാളികൾ താനേ തുറക്കുന്നുവോ?
മണ്ണിൻ മഴ ചാറ്റലിൻ ഗന്ധം പരക്കുന്നുവോ
സഖി നിൻ വരവോ പകലെഴുതിയ കനവോയിത്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സായാഹ്‌ന തീരങ്ങളിൽ
ആലാപനം : കെ എസ് ഹരിശങ്കര്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രഞ്ജിൻ രാജ് വി കെ