View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രേമകൗമുദി ...

ചിത്രംമുത്തശ്ശി (1971)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Added by devi pillai on July 7, 2008
പ്രേമകൌമുദി മലര്‍മഴ ചൊരിഞ്ഞു
ഭൂമിയും വാനവുമുണര്‍ന്നു
അല്ലിയാമ്പലുകള്‍ ആയിരം സ്വപ്നങ്ങള്‍
മെല്ലെമനസ്സില്‍ വിരിഞ്ഞൂ
അലിയാം നമുക്കലിയാം ഈ
അനുരാഗസംഗീത വീചികളില്‍
പ്രേമകൌമുദി.........

ഇന്നുരാവില്‍ ഈനിലാവില്‍ എന്റെ ഹൃദയദലങ്ങള്‍ തോറും
കാമിനിനിന്‍ കടമിഴിമുനകള്‍
പ്രേമകവിതകള്‍ എഴുതിനിറച്ചൂ
നിറയേ അതു നിറയേ ഈ
നവരാഗ നാടക കഥ മാത്രം
പ്രേമകൌമുദി.........

ഇന്ദ്രജാലക്കാരന്‍ സ്നേഹം ഇന്നു കാട്ടും കരുമനയാലേ
നമ്മളേതോ മാസ്മരനിദ്രയില്‍
നമ്മെത്തന്നെ മറന്നു നടപ്പൂ
അലയാം നമുക്കലയാം ഈ
അനുഭൂതിതന്‍ മൂകവിജനതയില്‍
പ്രേമകൌമുദി.........

----------------------------------

Added by devi pillai on July 7, 2008
Premakoumudhi malar mazha chorinju
Bhoomiyum vaanavum unarnnu
Alliyaambalukal aayiram swapnangal
Melle manassil virinju
Aliyaam...namukkaliyaam
Ee anuraaga sangeetha veechikalil (prema)

Innu raavil ee nilaavil ente hrudhaya dalangal thorum
Kaamini nin kadamizhi munakal
Prema kavithakal ezhuthi nirachoo
Niraye.athu niraye
Ee navaraaga naadaka kadha maathram (prema)

Indhra jaala thaaram sneham innu kaattum karumanayaale(2)
Nammaletho maasmara nidhrayil
Namme thanne marannu nadappoo
Alayaam . Namukkalayaam
Ee anubhoothi than mooka vijanathayil (prema)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹര്‍ഷബാഷ്പം തൂകി
ആലാപനം : പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മുല്ലകളിന്നലെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പമ്പയാറിൻ പനിനീർ കടവിൽ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മീശക്കാരൻ കേശവന്
ആലാപനം : എല്‍ ആര്‍ അഞ്ജലി, കൌസല്യ (പഴയത്), അരുണ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി