ഞാലിപ്പൂവൻ വാഴപ്പൂ പോലേ ...
ചിത്രം | കരകാണാക്കടല്‍ (1971) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical njaalippoovan vazhappoo pole njaattuvelakkuliru pole njaaninnoru naadan pennin naanam pothiya chiri kandu (njaalippoovan...) oro thenithalinullilum athinnoro rathnangalaayirunnu athilonneduthoru nakshathramaakki njaan avale alankarikkum (njaalippoovan...) oro pon chirakinnullilum athinoro swapnangalaayirunnu athilonniruthoru poothaaliyaakki njaan avalkku thirichu nalkum (njaalippoovan...) oro poonkulirinullilum athinoro daahangalaayirunnu athilonnil ennile panineer nirachu njaan avalkku koduthayaykkum (njaalippoovan...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഞാലിപ്പൂവൻ വാഴപ്പൂ പോലെ ഞാറ്റുവേലക്കുളിരു പോലെ ഞാനിന്നൊരു നാടൻ പെണ്ണിൻ നാണം പൊത്തിയ ചിരി കണ്ടു (ഞാലിപ്പൂവൻ) ഓരോ തേനിതളിനുള്ളിലും അതിനോരോ രത്നങ്ങളായിരുന്നു അതിലൊന്നെടുത്തൊരു നക്ഷത്രമാക്കി ഞാൻ അവളെയലങ്കരിക്കും (ഞാലിപ്പൂവൻ) ഓരോ പൊൻചിറകിനുള്ളിലും അതിനോരോ സ്വപ്നങ്ങളായിരുന്നു അതിലൊന്നിറുത്തൊരു പൂത്താലിയാക്കി ഞാൻ അവൾക്കു തിരിച്ചു നൽകും (ഞാലിപ്പൂവൻ) ഓരോ പൂങ്കുളിരിനുള്ളിലും അതിനോരോ ദാഹങ്ങളായിരുന്നു അതിലൊന്നിൽ എന്നിലെ പനിനീർ നിറച്ചു ഞാൻ അവൾക്കു കൊടുത്തയയ്ക്കും (ഞാലിപ്പൂവൻ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാറ്റു വന്നു കള്ളനെപ്പോലെ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഇല്ലാരില്ലം കാട്ടിനുള്ളില്‍
- ആലാപനം : പി മാധുരി, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ