View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പവിഴം കൊണ്ടൊരു കൊട്ടാരം ...

ചിത്രംപുഷ്പാഞ്ജലി (1972)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Oho oho oho.....

Pavizham Kondoru Kottaaram
Palunku Kondoru Kottaaram (2)
Kottaarathile Raajakumaarikku
Koothu Kaanaan Moham
Theru Koothu Kaanaan Moham
(Pavizham)

Raajyamillaatha Theruvuthendi....
Raaja paarttu Ketti
Anthapurathile Ankanathottathil
Raajaavayavanaadi (2)
Kandavarellaam Ninnu Chirichoo...
Kettavarellaam Koode Chirichoo... (2)
Raajakumaarithan Nenchil Maathram
Thaalappoliyeduthu swapnam
Thaalappoliyeduthu...
(Pavizham)

Koothu Kazhinjappol Raajakumaari...
Kuvalayamizhi Cholli
Ennilalinjupoy ninte Kinaavukal
Sundaranaaya Raajaave! (2)
Aa Vili kettavan Aashichu poyi...
Aa Mozhi kettavan Mohichupoyi... (2)
Raajakumaariyodenginunarthum
Naadodiyaanenna Kaaryam
Thaanoru Nadodiyaanenna Kaaryam....

Oho oho oho.....
(Pavizham)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഓഹോ ഓഹോ ഓഹോ.....

പവിഴം കൊണ്ടൊരു കൊട്ടാരം
പളുങ്കു കൊണ്ടൊരു കൊട്ടാരം
കൊട്ടാരത്തിലെ രാജകുമാരിക്കു
കൂത്തു കാണാൻ മോഹം
തെരുക്കൂത്തു കാണാൻ മോഹം (പവിഴം)

രാജ്യമില്ലാത്ത തെരുവുതെണ്ടി
രാജാപ്പാർട്ടു കെട്ടി
അന്തഃപുരത്തിലെ അങ്കണത്തോട്ടത്തിൽ
രാജാവായവനാടി
കണ്ടവരെല്ലാം നിന്നു ചിരിച്ചു
കേട്ടവരെല്ലാം കൂടെ ചിരിച്ചു (2)
രാജകുമാരിതൻ നെഞ്ചിൽ മാത്രം
താലപ്പൊലിയെടുത്തു സ്വപ്നം
താലപ്പൊലിയെടുത്തു (പവിഴം)

കൂത്തു തീർന്നപ്പോൾ രാജകുമാരി
കുവലയമിഴി ചൊല്ലി
എന്നിലലിഞ്ഞുപോയ്‌ നിന്റെ കിനാവുകൾ
സുന്ദരനായ രാജാവേ (2)
ആ വിളി കേട്ടവൻ ആശിച്ചുപോയി
ആ മൊഴി കേട്ടവൻ മോഹിച്ചുപോയി (2)
രാജകുമാരിയോടെങ്ങനുണർത്തും
നാടോടിയാണെന്ന കാര്യം
താനൊരു നാടോടിയാണെന്ന കാര്യം
(പവിഴം)
ഓഹോ ഓഹോ ഓഹോ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദുഃഖമേ നിനക്കു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
നീലരാവിനു ലഹരി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
നക്ഷത്ര കിന്നരന്മാർ വിരുന്നു വന്നു
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പ്രിയതമേ പ്രഭാതമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍