ആയിരം വില്ലൊടിഞ്ഞു ...
ചിത്രം | അക്കരപ്പച്ച (1972) |
ചലച്ചിത്ര സംവിധാനം | എം എം നേശന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ്, പി മാധുരി |
വരികള്‍
Lyrics submitted by: Jayasree Thottekkat Aayiram villodinju aaromana mey murinju aashramakkili ninne eytheythente aavanazhiyil ambu theernnu (aayiram) edukkumbol onnu thodukkumbol pathu kollumpol oru kodi oru kodi olikannilayorithal thenmalarambukal vannu tharaykkyaathoridamilla - ennil vannu tharaykkyaathoridamilla a..a..a..a... (aayiram) edukkumbol naanam thodukkumbol daaham kollumpol anuraagamanuraagam ee munthirippanthalil madhuvidhu raathriyilB onnozhiyaathe njaan thirichu tharum avayonnozhiyaathe njaan thirichu tharum a..a..a..a.. (aayiram) | വരികള്‍ ചേര്‍ത്തത്: ജയശ്രീ തോട്ടേക്കാട്ട് ആയിരം വില്ലൊടിഞ്ഞു ആരോമന മെയ് മുറിഞ്ഞു ആശ്രമക്കിളി നിന്നെ എയ്തെയ്തെന്റെ ആവനാഴിയിലമ്പു തീർന്നു (ആയിരം) എടുക്കുമ്പോൾ ഒന്ന് തൊടുക്കുമ്പോൾ പത്ത് കൊള്ളുമ്പോൾ ഒരു കോടിയൊരുകോടി ഒളികണ്ണിലെയോരിതള്‍ തേന്മലരമ്പുകള് വന്നു തറയ്ക്കാത്തൊരിടമില്ല - എന്നിൽ വന്നു തറയ്ക്കാത്തൊരിടമില്ല ആ..ആ..ആ..ആ... (ആയിരം) എടുക്കുമ്പോൾ നാണം തൊടുക്കുമ്പോൾ ദാഹം കൊള്ളുമ്പോൾ അനുരാഗമനുരാഗം ഈ മുന്തിരിപ്പന്തലിൽ മധുവിധു രാത്രിയിൽ ഒന്നൊഴിയാതെ ഞാൻ തിരിച്ചു തരും അവയൊന്നൊഴിയാതെ ഞാൻ തിരിച്ചു തരും ആ..ആ..ആ..ആ.. (ആയിരം) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഏഴരപ്പൊന്നാന
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മനസ്സൊരു മയില്പേട
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ബംഗാൾ കിഴക്കൻ ബംഗാൾ
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ