Gandhamaadana Vanathil ...
Movie | Gandharvakshethram (1972) |
Movie Director | A Vincent |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri |
Lyrics
Added by venu on November 14, 2009 ഗന്ധമാദനവനത്തില്‍ വാഴും ഗന്ധര്‍വ്വദേവാ കന്യകമാരെ പൂവമ്പെയ്യും ഗന്ധര്‍വ്വദേവാ സന്ധ്യാപുഷ്പവിമാനത്തില്‍ വന്നീ പന്തലിനുള്ളിലിറങ്ങേണം ഈ പത്മപീഠത്തിലിരിക്കേണം (ഗന്ധമാദന) ദേവാംഗനകള്‍തന്‍ ചുണ്ടിലെ പൂമ്പൊടി ഹേമാംഗങ്ങളിലണിഞ്ഞവനേ കിന്നരസ്ത്രീകള്‍തന്‍ തങ്കനഖക്ഷതം പൊന്നാഭരണമായണിഞ്ഞവനേ രാസക്രീഢാസരസ്സില്‍ നിന്നീ രാമച്ചപ്പന്തലിലിറങ്ങേണം ഈ രത്നപീഠത്തിലിരിക്കേണം (ഗന്ധമാദന) പനിനീരഭിഷേകം ചെയ്യാം ഞങ്ങള്‍ പാരിജാതംകൊണ്ടു മൂടാം ഞങ്ങള്‍ സോമരസവും അവിലും മലരും താമരക്കുമ്പിളില്‍ നല്‍കാം ഞങ്ങള്‍ ശൃംഗാരഗന്ധര്‍വ്വലോകത്തില്‍ നിന്നീ ചിത്രക്കളത്തിലിറങ്ങേണം ഈ പുഷ്പപീഠത്തിലിരിക്കേണം (ഗന്ധമാദന) മദ്ദളം ചെണ്ട ഇടയ്ക്ക മൃദംഗം പിച്ചളച്ചേങ്കില ഇലത്താളം ഞങ്ങളൊരുക്കുമീ മേളപ്പദത്തിനൊ- ത്തിങ്ങിങ്ങു നര്‍ത്തനമാടേണം മാനത്തെ നക്ഷത്രസുന്ദരിമാരീ ഭൂമിയെ കണ്ടു കൊതിക്കേണം ഭൂമിദേവിക്കനുഗ്രഹം നല്‍കേണം (ഗന്ധമാദന) Added by venu on November 14, 2009 Gandhamaadhana vanathil vaazhum gandharva deva Kanyakamaare poovambeyyum gandarva deva Sandhya pushpa vimanathil vannee panthalinullilirangenam Ee pathma peedathilirikkenam (gandhama) Devaanganakal than chundile poombodi Hemaangangalilaninjavane Kinnara sthreekalthan thanka nakhakshatham Ponnaabharanamaayaninjavane Raasa kreedaa sarassil ninnee Raamacha panthalilirangenam ee rathnapeedathilirikkenam (gandhama) Panineerabhishekam cheyyaam njangal Paarijaatham kondu moodaam njangal Shrungaara gandarva lokathil ninnee Chithrakalathilirangenam ee pushpa peedathilirikkenam (gandhama) Madhalam chendayidakka mrudhangam pichala chenkila ialathaalam Njangalorukkumee melappadhathino- thingingu narthanamaadenam Maanathe nakshathra sundarimaaree bhoomiye kandu kothikkenam Bhoomi devikkanugraham nalkenam (gandhama) |
Other Songs in this movie
- Vasumathee Rithumathee
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Indravallari
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Koohoo Koohoo Kuyilukal
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Yakshiyambalamadachu
- Singer : P Susheela | Lyrics : Vayalar | Music : G Devarajan