View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കല്യാണം കളിയാണെന്ന് ...

ചിത്രംപൂത്താലി (1960)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംസി എസ്‌ രാധാദേവി, സുഭദ്ര

വരികള്‍

Lyrics submitted by: Sreedevi Pillai

kalyanam kaliyanennu aaru paranju
athu vallaatha pulivaalennu njaanumarinju
innu njanumarinju

maanathu nokki nokki nenchuthudippu
pakshe njanonnum arinjille ennoriruppu
kaliyaakkaan nilkkaathe thumbithulli
ninte kavililoru nullutharum kochukalli
podi kochukalli

kaananangal poothaalum poonkuyililla
innu kaathil vannu kadhapaadum kaatteyilla
kalyaanam naaleyenkil pennunnu oru
vallaatha chooduthanne thonnidumennu

sheriyaanen sakhi ninakkariyaamen maanasamaa
paramaartha snehathin vaathilumutti
onnum parayaanaakaatheyullil vedanathatti
maanaanu mayilaanennu meniparanju
ninte manavaalan arike vannu tharum
manassinte choodaattaan thakkamarunnu
thakkamarunnu
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കല്യാണം കളിയാണെന്ന് ആരുപറഞ്ഞു
അത് വല്ലാത്ത പുലിവാലെന്ന് ഞാനുമറിഞ്ഞു
ഇന്നു ഞാനുമറിഞ്ഞു

മാനത്തു നോക്കിനോക്കി നെഞ്ചുതുടിപ്പ്
പക്ഷേ ഞാനൊന്നും അറിഞ്ഞില്ലേ എന്നൊരിരുപ്പ്
കളിയാക്കാന്‍ നില്‍ക്കാതെ തുമ്പിതുള്ളി
നിന്റെ കവിളിലൊരു നുള്ളുതരും കൊച്ചുകള്ളി
പോടി കൊച്ചുകള്ളി

കാനനങ്ങള്‍ പൂത്താലും പൂങ്കുയിലില്ല -ഇന്നു
കാതില്‍ വന്നു കഥപറയും കാറ്റേയില്ല
കല്യാണം നാളെയെങ്കില്‍ പെണ്ണിന്ന് ഒരു
വല്ലാത്ത ചൂടുതന്നെ തോന്നുമെന്ന്

ശരിയാണെന്‍ സഖി നിനക്കറിയാമെന്‍ മാനസമാ
പരമാര്‍ഥ സ്നേഹത്തിന്‍ വാതിലുമുട്ടി-ഒന്നും
പറയാനാകാതെയുള്ളില്‍ വേദനതട്ടി
മാനാണ് മയിലാണെന്ന് മേനിപറഞ്ഞ് -നിന്റെ
മണവാളന്‍ അരികെവന്നു തരും
മനസ്സിന്റെ ചൂടാറ്റാന്‍ തക്കമരുന്ന്
തക്കമരുന്ന്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കടലമ്മേ കനിയുക
ആലാപനം : പി ലീല, കമുകറ, കോറസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കരുണതന്‍ മണിദീപമേ
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കളിയാടും പൂമാല
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഓ ബാബുജി
ആലാപനം : കമുകറ, കോറസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഒന്നു ചിരിക്കൂ
ആലാപനം : കമുകറ, സി എസ്‌ രാധാദേവി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഒരു പിഴയും കരുതീടാത്ത
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍