View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാടകം തീര്‍ന്നു ...

ചിത്രംസ്നേഹദീപമേ മിഴി തുറക്കൂ (1972)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംപുകഴേന്തി
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Sreedevi Pillai

naadakam theernnoo shoonyamee vediyil
njaanumen nizhalum thanichaayi
gaanam nilachoru mookamandirathil
njaanumen veenayum thanichaayi(naadakam)

yavanika uyarnnappol
abhinayamariyaathe
kavilathu baashpamaay ninnu njaan
ahaha...mmm.....
sundara sankalpa deepangal thelinjappol
enne marannittu chirichu njaan
oh...oh...aa...aa
(naadakam)

kanneerum chorayum
naatyamaam kalayude
kankettu vidyayennarinjeelaa
arinjeelaa.........(2)
moodupadamaninja venthinkalkkalayoru
maayaa deepamennarinjeela
ah.....oh......aah.....oh....
(naadakam)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

നാടകം തീര്‍ന്നൂ ശൂന്യമീ വേദിയില്‍
ഞാനുമെന്‍ നിഴലും തനിച്ചായീ
ഗാനം നിലച്ചൊരു മൂകമന്ദിരത്തില്‍
ഞാനുമെന്‍ വീണയും തനിച്ചായീ (നാടകം തീര്‍ന്നൂ)

യവനികയുയര്‍ന്നപ്പോള്‍ അഭിനയമറിയാതെ
കവിളത്തു ബാഷ്പമായ് നിന്നൂ ഞാന്‍
ആഹാ... മ്....
സുന്ദരസങ്കല്‍പ്പ ദീപങ്ങള്‍ തെളിഞ്ഞപ്പോള്‍
എന്നെ മറന്നിട്ടു ചിരിച്ചൂ ഞാന്‍
ഓ...ഓ...ആ...ആ
(നാടകം തീര്‍ന്നൂ....)

കണ്ണീരും ചോരയും നാട്യമാം കലയുടെ
കണ്‍കെട്ടു വിദ്യയെന്നറിഞ്ഞീലാ
അറിഞ്ഞീലാ...അറിഞ്ഞീലാ
മൂടുപടമണിഞ്ഞ വെണ്‍തിങ്കള്‍ക്കലയൊരു
മായാദീപമെന്നറിഞ്ഞീലാ
ഓ...ഓ...ആ...ആ
(നാടകം തീര്‍ന്നൂ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചൈത്രമാസത്തിലെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : പുകഴേന്തി
നിന്റെ മിഴികൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : പുകഴേന്തി
നിന്റെ ശരീരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : പുകഴേന്തി
ലോകം മുഴുവന്‍
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : പുകഴേന്തി
ലോകം മുഴുവന്‍
ആലാപനം : എസ് ജാനകി, കെ പി ബ്രഹ്മാനന്ദൻ, രവീന്ദ്രന്‍, ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : പുകഴേന്തി
രോഗങ്ങളില്ലാത്ത
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : പുകഴേന്തി