View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓര്‍മ്മകളേ ...

ചിത്രംപുത്രകാമേഷ്ടി (1972)
ചലച്ചിത്ര സംവിധാനംക്രോസ്സ്ബെല്‍റ്റ് മണി
ഗാനരചനവയലാര്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Samshayalu

Ormakale ormakale-ozhukiyozhuki
ozhukivarum olangale
kunjukunjunnaalil nammal
aayiram kadalasu-
vanjikalilozhukkiya mohangale
omanippoo ningale njan omanippoo

thrippoonithurayile athachamayam - pandu
thrikkanpaarthu vanna chingamaasam- annu
muttathekkodivanna chingamaasam
puthilanjikkaadukale ponnelassaniyikkaan
muthukkudakkeezhil vanna chingamaasam-enne
pushpiniyaakkiya chingamaasam
ormakale..

premamennaalenthaanennariyilla-enkilum
prathishrutha priyavadhuvaayirunnu- anne
prathishruthapriyavadhuvayirunnu
krishnathulasitharaykku
pradakhsinamvaikkumbol
kalyanacherukkanaayirunnu-angente
ellamellamayirunnu
ormakale...
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഓര്‍മ്മകളേ ഓര്‍മ്മകളേ ഒഴുകിയൊഴുകി ഒഴുകിവരും ഓളങ്ങളേ
കുഞ്ഞുകുഞ്ഞുന്നാളില്‍ നമ്മള്‍
ആയിരം കടലാസുവഞ്ചികളിലൊഴുക്കിയ മോഹങ്ങളേ
ഓമനിപ്പൂ നിങ്ങളേ ഞാന്‍ ഓമനിപ്പൂ

തൃപ്പൂണിത്തുറയിലെ അത്തച്ചമയം
തൃക്കണ്‍പാര്‍ത്തുവന്ന ചിങ്ങമാസം -അന്നു
മുറ്റത്തേക്കോടിവന്ന ചിങ്ങമാസം
പുത്തിലഞ്ഞിക്കാടുകളെ പൊന്നേലസ്സണിയിക്കാന്‍
മുത്തുക്കുടക്കീഴില്‍ വന്ന ചിങ്ങമാസം - എന്നെ
പുഷ്പിണിയാക്കിയ ചിങ്ങമാസം
ഓര്‍മ്മകളെ .....

പ്രേമമെന്നാല്‍ എന്താണെന്നറിയില്ല - എങ്കിലും
പ്രതിശ്രുതപ്രിയവധുവായിരുന്നു- അന്നേ
പ്രതിശ്രുത പ്രിയവധു ആയിരുന്നു
കൃഷ്ണതുളസിത്തറയ്ക്കു പ്രദക്ഷിണം വയ്ക്കുമ്പോള്‍
കല്യാണച്ചെറുക്കനായിരുന്നു- അങ്ങെന്റെ
എല്ലാമെല്ലാമായിരുന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാസം മധുമാസം
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തോറ്റു മരണമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ചന്ദ്രികാചര്‍ച്ചിതമാം
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
എനിക്കു മേലമ്മോ
ആലാപനം : കെ ജെ യേശുദാസ്, പി ലീല, കോറസ്‌, അടൂർ പങ്കജം   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി