കണ്ണുകള്‍ കരിങ്കൂവള ...
ചിത്രം | ഭദ്രദീപം (1973) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന് നായര്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | എസ് ജാനകി |
വരികള്‍
Added by maathachan@gmail.com,corrected by Rajagopal on May 7, 2009 ഉം..ഉം... കണ്ണുകൾ കരിങ്കൂവള പൂക്കൾ കവിളുകൾ കമലപൂക്കൾ അവയിൽ നിൻ കൈവിരലുകളൊഴുകുമ്പോൾ നിശാഗന്ധിയാവും ഞാൻ (2) നാണിച്ച് നാണിച്ച് നാണിച്ച് ഞാനൊരു നിശാഗന്ധിയാവും ഞാൻ മോഹം മോഹത്തിലുരയുമ്പോളൊരു മാദകസൗരഭം പരക്കും (മോഹം..) പുതിയൊരു മാദകസൗരഭം പരക്കും ആ സൗരഭത്തിൻ ചിറകുകൾ കൊണ്ടു ഞാൻ ആപാദചൂഡം പൊതിയും ഇങ്ങനെ ഇങ്ങനെ ഇങ്ങനെ പൊതിയും ഞാനോരാൺപൂ ചൂടിയൊരുങ്ങും (കണ്ണുകൾ...) സ്നേഹം സ്നേഹത്തിലലിയുമ്പോളൊരു രോമാഞ്ചമായ് ഞാൻ മാറും (സ്നേഹം..) പുതിയൊരു രോമാഞ്ചമായ് ഞാൻ മാറും ആ രോമഹര്‍ഷത്തിന്‍ ഇതളുകൾക്കുള്ളിൽ ഞാൻ ആയിരം സ്വപ്നങ്ങൾ വിരിയും (ആരോമൽ..) ഇങ്ങനെ ഇങ്ങനെ ഇങ്ങനെ.... ---------------------------------- Added by Susie on October 13, 2009 kannukal karimkoovalappookkal kavilukal kamalappookkal avayil nin kaiviralukal ozhukumbol nishaagandhiyaavum njaan (2) naanichu naanichu naanichu njaanoru nishaagandhiyaavum njaan moham mohathilurayumboloru maadaka sourabham parakkum (moham) puthiyoru maadaka sourabham parakkum aa sourabhathin chirakukal kondu njaan aapaadachoodam pothiyum ingane ingane ingane pothiyum njaanoraanpoo choodiyorungum (kannukal) sneham snehathilaliyumboloru romaanchamaay njaan maarum (sneham) puthiyoru romanchamaay njaan maarum aa romaharshathin ithalukalkkullil njaan aayiram swapnangal viriyum (aa romaharsha) ingane ingane ingane... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ദീപാരാധന നട
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- കാളിന്ദി തടത്തിലെ രാധ
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- വജ്രകുണ്ഡലം മണിക്കാതിലണിയും
- ആലാപനം : പി ജയചന്ദ്രൻ, ബി വസന്ത | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- മന്ദാരമണമുള്ള കാറ്റെ
- ആലാപനം : കെ ജെ യേശുദാസ് | രചന : കെ ജയകുമാര്‍ | സംഗീതം : എംഎസ് ബാബുരാജ്