View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നളചരിതത്തിലെ ...

ചിത്രംപൊന്നാപുരം കോട്ട  (1973)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

Nalacharithathile naayakano?
Nanadana vanathile gaayakano?
Anchithal pookkal kondambukal theerthavan
Aavanaazhi niraykkunna kaamadevano?
(Nalacharithathile naayakano?)

Jaanaki parinayappanthalile
Swarna chaapam murichoru sreeramano?
Chithraangadanenna gandharvvano?
Yudha parvvathile dhananjayano?
Anirudhano avan abhimanyuvo?
Ente abhiniveshangale viral Thottunarthiya
Kaamukano?Kaamukano....?
(Nalacharithathile naayakano?)

ankana poomukha kalarikalil
poozhi ankam payattiya chekavano?
kachakal murukkiya komappano?
thacholi veettile udayanano?
rana veerano avan yuva dheerano?
ente rahasya mohangale kulir kondu moodiya
kaamukano..?kaamukano?
(Nalacharithathile naayakano?)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

നളചരിതത്തിലെ നായകനോ?
നന്ദനവനത്തിലെ ഗായകനോ?
അഞ്ചിതള്‍ പൂക്കള്‍ കൊണ്ടമ്പുകള്‍ തീര്‍ത്തവന്‍
ആവനാഴി നിറയ്ക്കുന്ന കാമദേവനോ?
(നളചരിതത്തിലെ നായകനോ?....)

ജാനകീപരിണയപ്പന്തലിലെ സ്വര്‍ണ്ണ
ചാപം മുറിച്ചൊരു ശ്രീരാമനോ?
ചിത്രാംഗദനെന്ന ഗന്ധര്‍വ്വനോ?
യുദ്ധപര്‍വ്വത്തിലെ ധനഞ്ജയനോ?
അനിരുദ്ധനോ അവന്‍ അഭിമന്യുവോ എന്റെ
അഭിനിവേശങ്ങളെ വിരല്‍ തൊട്ടുണര്‍ത്തിയ കാമുകനോ
കാമുകനോ?
(നളചരിതത്തിലെ നായകനോ?)

അങ്കണപൂമുഖക്കളരികളില്‍ പൂഴി-
യങ്കം പയറ്റിയ ചേകവനോ
കച്ചകള്‍ മുറുക്കിയ കോമപ്പനോ
തച്ചോളിവീട്ടിലെ ഉദയനനോ?
രണവീരനോ അവന്‍ യുവധീരനോ എന്റെ
രഹസ്യമോഹങ്ങളെ കുളിര്‍കൊണ്ടു മൂടിയ കാമുകനോ
കാമുകനോ?
(നളചരിതത്തിലെ നായകനോ?)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മന്ത്രമോതിരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
രൂപവതി രുചിരാംഗി
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വള്ളിയൂർക്കാവിലെ
ആലാപനം : പി ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വയനാടൻ കേളൂന്റെ
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : ഏ പി ഗോപാലന്‍   |   സംഗീതം : ജി ദേവരാജൻ
ചാമുണ്ഡേശ്വരി
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ആദിപരാശക്തി
ആലാപനം : കെ ജെ യേശുദാസ്, പി സുശീല, പി ലീല, പി മാധുരി, പി ബി ശ്രീനിവാസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ