Pralayapayodhiyil ...
Movie | Mazhakkaaru (1973) |
Movie Director | PN Menon |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Vijayakrishnan V S Pralaya payodhiyil urangiyunarnnoru Prabhaa mayookhame.. kaalame.. Prakruthiyum eeswaranum njaanum ninte Prathi roopangalalle.. Manwantharangal janichu marikkumee Man mathil kettinu mukalil Rithukkal nin priya maanasa puthrikal Idam valam nilkkum theril Sourayoodhangalil nee vannu vithaykkum Sourabhyam enthoru sourabhyam Kaalame... Iniyethra vasanthangal kozhinjaalum Ee sourabhyam enikku maathram Enikku maathram.. enikku maathram.. Swarna paathram kondu sathyam maRaykkumee Samkrama sandhya than nadayil Prapancham chundil nin naamaaksharavumaay Pradakshinam veykkum vazhiyil Swarga dheepaavali nee vannu koluthum Soundaryam enthoru soundaryam Kaalame... iniyethra janmangal kazhinjaalum Ee soundaryam enikku maathram Enikku maathram.. enikku maathram.. | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ് പ്രളയപയോധിയില്‍ ഉറങ്ങിയുണര്‍ന്നൊരു പ്രഭാമയൂഖമേ കാലമേ.. പ്രകൃതിയും ഈശ്വരനും ഞാനും നിന്റെ പ്രതിരൂപങ്ങളല്ലേ... മന്വന്തരങ്ങള്‍ ജനിച്ചു മരിക്കുമീ മണ്‍മതിൽക്കെട്ടിനു മുകളില്‍... ഋതുക്കള്‍ നിന്‍ പ്രിയമാനസ്സപുത്രികള്‍ ഇടംവലം നില്‍ക്കും തേരില്‍... സൌരയൂഥങ്ങളില്‍ നീ വന്നു വിതയ്‌ക്കും സൌരഭ്യമെന്തൊരു സൌരഭ്യം.... കാലമേ...... ഇനിയെത്ര വസന്തങ്ങള്‍ കൊഴിഞ്ഞാലും ഈ സൌരഭ്യം എനിയ്ക്കുമാത്രം... എനിയ്ക്കുമാത്രം... എനിയ്ക്കുമാത്രം... സ്വര്‍ണ്ണപാത്രം കൊണ്ടു സത്യം മറയ്ക്കുമീ സംക്രമസന്ധ്യതന്‍ നടയില്‍... പ്രപഞ്ചം ചുണ്ടില്‍ നിന്‍ നാമാക്ഷരവുമായ് പ്രദക്ഷിണം വെയ്ക്കും വഴിയില്‍... സ്വര്‍ഗദീപാവലി നീ വന്നു കൊളുത്തും സൌന്ദര്യമെന്തൊരു സൌന്ദര്യം... കാലമേ........ ഇനിയെത്ര ജന്മങ്ങള്‍ കഴിഞ്ഞാലും... ഈ സൌന്ദര്യം എനിയ്ക്കുമാത്രം... എനിയ്ക്കുമാത്രം..എനിയ്ക്കുമാത്രം... |
Other Songs in this movie
- Anasooye Priyamvade
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Vaikkathappanum Sivaraathri
- Singer : MG Radhakrishnan, Chorus | Lyrics : Vayalar | Music : G Devarajan
- Maninaagathirunaaga
- Singer : P Jayachandran, P Madhuri | Lyrics : Vayalar | Music : G Devarajan