കുഞ്ഞല്ലേ പിഞ്ചുകുഞ്ഞല്ലേ ...
ചിത്രം | പാവങ്ങള്‍ പെണ്ണുങ്ങള്‍ (1973) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി ജയചന്ദ്രൻ, അമ്പിളി |
വരികള്‍
Added by devi pillai on September 13, 2009 കുഞ്ഞല്ലേ പിഞ്ചുകുഞ്ഞല്ലേ ഈ കുഞ്ഞിക്കാണ്ണിലിരുട്ടല്ലേ എല്ലാമുഖങ്ങളും കാണുന്നവരെ എന്നോടുകരുണയില്ലേ? ഇവളുടെ പ്രായത്തില്‍ നൂറുനൂറായിരം ഇത്തിരിപ്പൂവുകള്‍ ചിരിക്കുമ്പോള്‍ കാലത്തുണര്‍ന്നവര്‍ പാലടയുണ്ണുമ്പോള്‍ കാണാത്ത കണ്‍നുകള്‍ തുറക്കും ഇവള്‍ കൈനീട്ടിത്തെരുവിലിരിക്കും ഒരുകാശൊരുകാശൊരുകാശുതരണേ ഒരുപിടിച്ചോറിനുള്ള കാശുതരണേ ഇവളുടെ കൂട്ടുകാര്‍ പാദസരം കെട്ടി ഇതുവഴിയോടിനടക്കുമ്പോള്‍ വാര്‍മുടിപ്പൂമണം കാറ്റില്‍ പറക്കുമ്പോള്‍ വാവിട്ടിരുന്നവള്‍ കരയും കണ്ണു പാവാടകൊണ്ടു തുടയ്ക്കും ഒരുകാശൊരുകാശൊരുകാശുതരണേ ഒരുപിടിച്ചോറിനുള്ള കാശുതരണേ ---------------------------------- Added by devi pillai on September 13, 2009 kunjalle? punchukunjalle? kunjikkanniliruttalle? ellaamukhangalum kaanunnavare! ennodu karunayille? ivalude praayathil noorunooraayiram ithirippookkal chirikkumpol kaalathunarnnavar paaladayunnumpol kaanaatha kannukal thurakkum, ival kaineettitheruvilirikkum oru kaasorukaasorukaasu tharane oru pidichorinulla kaasu tharane (kunjalle) ivalude koottukaar paadasaram ketti ithuvazhiyodi nadakkumpol vaarmudippoomanam kaattil parakkumpol vaavittirunnaval karayum,kannu paavaadakondu thudakkum oru kaasorukaasorukaasu tharane oru pidichorinulla kaasu tharane (kunjalle) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാവങ്ങൾ പെണ്ണുങ്ങൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ആലുണ്ടെലയുണ്ടെലഞ്ഞിയുണ്ട്
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഒന്നാം പൊന്നോണ
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പോകൂ മരണമേ
- ആലാപനം : പി ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പ്രതിമകൾ
- ആലാപനം : പി ജയചന്ദ്രൻ, പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സ്വർണ്ണഖനികളുടെ
- ആലാപനം : പി സുശീല, പി ലീല, പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- തുറമുഖമേ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ