അത്യുന്നതങ്ങളിൽ ...
ചിത്രം | ചലനം (1975) |
ചലച്ചിത്ര സംവിധാനം | എന്‍ ആര്‍ പിള്ള |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി ജയചന്ദ്രൻ, പി മാധുരി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 10, 2010 അത്യുന്നതങ്ങളിലിരിക്കും ദൈവമേ അങ്ങേയ്ക്ക് സ്തോത്രം പൂ തൂകും നിൻ വെളിച്ചത്തിൻ കീഴിൽ ഭൂമിയിൽ സമാധാനം മനുഷ്യർക്കു സമാധാനം ആദ്യത്തെ വചനവും ആദ്യത്തെ രൂപവും ആത്മാവിനുള്ളിലെ ജ്വാലയും നീ പിതാവേ സ്വർഗ്ഗ പിതാവേ നിൻ ദിവ്യ പീഠത്തിനരികിൽ തൃക്കൈ മുത്തട്ടേ കുരിശു വരയ്ക്കട്ടേ തിരുനാമം വാഴ്ത്തട്ടേ ആമേൻ ആമേൻ (അത്യുന്നത...) ആദ്യത്തെ സ്വപ്നവും ആദ്യത്തെ ദുഃഖവും ആദ്യം പ്രകാശിച്ച സത്യവും നീ പിതാവേ സ്വർഗ്ഗ പിതാവേ നിൻ പള്ളിയൾത്താരയ്ക്കരികിൽ താനേ കത്തുന്ന മെഴുകു വിളക്കായ് തിരുമുൻപിൽ നിൽക്കട്ടേ ഞാൻ തിരു മുൻപിൽ നിൽക്കട്ടേ ആമേൻ ആമേൻ (അത്യുന്നത...) ---------------------------------- Added by devi pillai on November 20, 2010 athyunnathangalil irikkum daivame angekku sthothram poo thookum nin velichathin keezhil bhoomiyil samaadhaanam manushyarkku samaadhaanam aadyathe vachanavum aadyathe roopavum aathmaavinullile jwaalayum nee pithaave swarggapithaave nin divyapeedhathinnarikil thrikkai muthatte kurishu varakkatte thirunaaamam vaazhthatte aamen aamen..... aadyathe swapnavum aadyathe dukhavum aadyam prakaashicha sathyavum nee pithaave swargga pithaave nin palliyalthaarakkarikil thaane kathunna mezhukuvilakkaay thirumunpil nilkkatte njan thirumunpil nilkkatte aamen aamen |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- രാഷ്ട്രശിൽപ്പികൾ
- ആലാപനം : പി ജയചന്ദ്രൻ, പി മാധുരി, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സര്‍പ്പസന്തതികളേ
- ആലാപനം : പി ജയചന്ദ്രൻ, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ചന്ദനച്ചോലപൂത്തു
- ആലാപനം : പി മാധുരി, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കുരിശുപള്ളിക്കുന്നിലേ
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ