View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇതു ശിശിരം ...

ചിത്രംതാമരത്തോണി (1975)
ചലച്ചിത്ര സംവിധാനംക്രോസ്സ്ബെല്‍റ്റ് മണി
ഗാനരചനവയലാര്‍
സംഗീതംആര്‍ കെ ശേഖര്‍
ആലാപനംവാണി ജയറാം

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 10, 2010

ഇതു ശിശിരം ഇതു ശിശിരം
ഋതുകന്യകയുടെ പ്രിയശിശിരം
താഴമ്പൂവിനു തേൻ കുമ്പിൾ
താമരമൊട്ടിനു പാൽക്കുമ്പിൾ
ഇന്നു മദിരോത്സവം അവർ താളമാടും
മദനോത്സവം

പ്രേമിക്കും തോറും സൗന്ദര്യം കൂടും
കാമുകമാനസമേ
നിൻ വയലിൻ ഗ്ലാസ്സിൽ നീന്തിത്തുടിക്കും
എന്നിലെ ദാഹങ്ങൾ
നിമിഷം ഒരു നിമിഷം എൻ
ചിറകുകൾക്കുള്ളിൽ ഞാനൊളിചു നിർത്തും
ആരെയുമാരെയുമൊളിച്ചു നിർത്തും
(ഇതു ശിശിരം..)

ആശിക്കും തോറും ആവേശം കൂടും
ആദ്യാലിംഗനമേ
നിൻ വിരൽപ്പൂവുകൾ ചൂടി നടക്കും
എന്റെ വികാരങ്ങൾ
നിമിഷം ഒരു നിമിഷം എൻ
ഞരമ്പുകൾ ചുറ്റി ഞാൻ വരിഞ്ഞു നിൽക്കും
ആരെയുമാരെയും വരിഞ്ഞു നിർത്തും
(ഇതു ശിശിരം..)


----------------------------------


Added by devi pillai on November 21, 2010

ithu shishiram ithu shishiram
rithukanyakayude priyashishiram
thaazhampoovinu then kumbil
thaamaramottinu paalkkumbil
innu madirolsavam avan thaalamaadum
madirolsavam

premikkum thorum soundaryam koodum
kaamukamaanasame
nin vayalin glaasil neenthithudikkum
ennile daahangal
nimisham oru nimisham en
chirakukalkkullil njan olichu nirthum
aareyumaareyumolichu nirthum

aashikkum thorum aavesham koodum
aadyaalinganame
nin viralpoovukal choodi nilkkum
ente vikaarangal
nimisham oru nimisham en
njarambukal chutti njan varinju nilkkum
aareyumaareyum varinju nirthum


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തുടിയ്ക്കുന്നതിടത്തുകണ്ണോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
ഐശ്വര്യദേവതേ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, കസ്തൂരി ശങ്കർ   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
ബട്ടര്‍ഫ്‌ളൈ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
ഒന്നു പെറ്റു കുഞ്ഞു
ആലാപനം : ഗോപാലകൃഷ്ണൻ, കസ്തൂരി ശങ്കർ   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
ഭസ്മക്കുറി തൊട്ടു
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍