View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാറ്റുചെന്നു കളേബരം ...

ചിത്രംസമ്മാനം (1975)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനവയലാര്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംവാണി ജയറാം

വരികള്‍

Added by samshayalu on September 7, 2008kaattuchennu kalebaram thazhuki
kaarthikappookkalurangi mookamen
paattuchennu manassu thalodi
premagouthamnurangi (kaattu...)
nishabdathapolum neduveerppadakkuma]nidrathan divyamam mandapathil
ente hrudhayathudippukal mathrami-
nnenthinu vaachalamayi-appol
enthinu vaachalamayee
enganeyenganeyothukkum njan
ennile madam pottumabhinivesham?(kaatt.)
swapnangalkoodiyum
chumarchithramezhuthathe
nilkkumasushupthithan neelimayil
ente hrudhayathirithumbil mathrami-
nnenthinee jwalakal poothu-
appol
enthinee jwalakal poothu
enganeyengane maraykkum njan
ennile jwalikkumeeyabhinivesham (kattu..)


----------------------------------

Added by devi pillai on September 27, 2009
കാറ്റുചെന്നു കളേബരം തഴുകി
കാര്‍ത്തികപ്പൂക്കളുറങ്ങി - മൂകമെന്‍
പാട്ടുചെന്നു മനസ്സുതലോടി
പ്രേമഗൌതമനുറങ്ങി

നിശബ്ദതപോലും നെടുവീര്‍പ്പടക്കുമാ
നിദ്രതന്‍ ദിവ്യമാം മണ്ഡപത്തില്‍
എന്റെ ഹൃദയത്തുടിപ്പുകള്‍ മാത്ര-
മിന്നെന്തിനു വാചാലമായി! - അപ്പോള്‍
എന്തിനു വാചാലമായി!
എങ്ങിനെയെങ്ങിനെയൊതുക്കും ഞാന്‍
എന്നിലെ മദം പൊട്ടുമഭിനിവേശം!

സ്വപ്നങ്ങളൊക്കെയും ചുവര്‍ചിത്രമെഴുതാതെ
നില്‍ക്കുമാസുഷുപ്തിതന്‍ നീലിമയില്‍
എന്റെ ഹൃദയത്തിരിത്തുമ്പില്‍ മാത്ര-
മിന്നെന്തിനീ ജ്വാലകള്‍ പൂത്തു!-അപ്പോള്‍
എന്തിനീ ജ്വാലകള്‍ പൂത്തു!
എങ്ങിനെയെങ്ങിനെ മറയ്ക്കും ഞാന്‍
എന്നിലെ ജ്വലിക്കുമീയഭിനിവേശം!


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്റെ കയ്യില്‍ പൂത്തിരി
ആലാപനം : വാണി ജയറാം   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ചങ്ങമ്പുഴ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കണ്ണിനു കറുപ്പു
ആലാപനം : പി ജയചന്ദ്രൻ, ജയശ്രീ   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കരയൂ കരയൂ ഹൃദയമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി