View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉഷസ്സാം സ്വർണ്ണത്താമര ...

ചിത്രംപദ്‌മരാഗം (1975)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

Ushassam swarnnathaamara vidarnnu
upavanangalurakkamunarnnu
rajanee gandha nilaavil mayangiya
rathi nee unaroo ponveyilaay...

Premamudrakal mookamaay paadum
ragaadharathil punchiri charthi
kazhinja raavin kadhayorthu vidarum
karineelappoomizhiyima chimmi
ezhunnelkkumpol naanichu thalarum
malarmeykkodiyil romanchavumaay
varika munnil varavarnnini nee
varika soundarya thiramaala pole

Swedamuthukal bashpamay maarum
lola kapola sarojam vidarthi
niranja maaril kamanante daaham
ezhuthiya chithram kasavaal moodi
adi veykkumpol purakottu vilikkum
karimukil venee alakalumaay
varika munnil madhuraamgiyaale
varika nakshathra kathirmaala pole
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഉഷസ്സാം സ്വര്‍ണ്ണത്താമര വിടര്‍ന്നു...
ഉപവനങ്ങളുറക്കമുണര്‍ന്നു....
രജനീഗന്ധനിലാവില്‍ മയങ്ങിയ
രതി നീ ഉണരൂ പൊന്‍‌വെയിലായ്...

പ്രേമമുദ്രകള്‍ മൂകമായ് പാടും
രാഗാധരത്തില്‍ പുഞ്ചിരിചാര്‍ത്തി
കഴിഞ്ഞരാവിന്‍ കഥയോര്‍ത്തു വിടരും
കരിനീലപ്പൂമിഴിയിമചിമ്മി
എഴുന്നേല്‍ക്കുമ്പോള്‍ നാണിച്ചു തളരും
മലര്‍മെയ്ക്കൊടിയില്‍ രോമാഞ്ചവുമായ്..
വരികമുന്നില്‍.. വരവര്‍ണ്ണിനി നീ..
വരിക സൌന്ദര്യത്തിരമാല പോലെ...

സ്വേദമുത്തുകള്‍ ബാഷ്പമായ് മാറും
ലോലകപോലസരോജം വിടര്‍ത്തി..
നിറഞ്ഞമാറില്‍ കമനന്റെദാഹം
എഴുതിയചിത്രം കസവാല്‍മൂടി..
അടിവെയ്ക്കുമ്പോള്‍ പുറകോട്ടുവിളിയ്ക്കും
കരിമുകില്‍വേണീ അലകളുമായി..
വരികമുന്നില്‍.. മധുരാംഗിയാളെ
വരിക നക്ഷത്ര കതിര്‍മാല പോലെ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സാന്ധ്യ താരകേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഉറങ്ങാന്‍ കിടന്നാല്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
കാറ്റുവന്നു തൊട്ടനേരം
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മലയാളം ബ്യൂട്ടി
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ശ്രീലത നമ്പൂതിരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പൂനിലാവേ വാ
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
സിന്ധുനദീ തീരത്ത്
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍