View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തളിർവലയോ ...

ചിത്രംചീനവല (1975)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Thalirvalayo thaamaravalayo thaalipponvalayo
nin srungaara chippiyil veenathu
swapnavalayo... pushpavalayo....
thalirvalayo thaamaravalayo thaalipponvalayo

vembanaattu kaayalkkarayil
veyil piravu chirakunakkum cheenavalakarikil
arikil arikil cheenavalakarikil
aadi vaa aninju vaa pennaale
naale aariyankavil nammude thaalikettu
aayiram pooppaalikayile sindooram choodi varaam
poyi varaam poyi varaam
thalirvalayo thaamaravalayo thaalipponvalayo

velli pookumaattum kadavil
vilakumaadam kanneriyum poonthonippadavil
padavil padavil poonthonippadavil
paadi vaa parannu vaa pennaale
naale pathiraamanalil nammude adyaraathri
aayiram raavukal thediya romancham
choodi varaam poyi varaam poyi varaam
(thalirvalayo....)
 
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

തളിർവലയോ താമരവലയോ താലിപ്പൊൻ‌വലയോ
നിൻ ശൃംഗാരചിപ്പിയിൽ വീണതു സ്വപ്നവലയോ പുഷ്പവലയോ....
തളിർവലയോ താമരവലയോ താലിപ്പൊൻ‌വലയോ.......

വേമ്പനാട്ടുകായൽക്കരയിൽ.....
വെയിൽ‌പ്പിറാവു ചിറകുണക്കും ചീനവലക്കരികിൽ
അരികിൽ അരികിൽ ചീനവലയ്ക്കരികിൽ
ആടി വാ അണിഞ്ഞു വാ പെണ്ണാളേ..
നാളെ ആരിയന്‍കാവിൽ നമ്മുടെ താലികെട്ട്
ആയിരം പൂപ്പാലികയിലെ സിന്ദൂരം ചൂടി വരാം...
പോയി വരാം....പോയി വരാം...
തളിർവലയോ...താമരവലയോ....
താലിപ്പൊൻ‌വലയോ.......

വെള്ളിപൂക്കുമാറ്റുംകടവിൽ....
വിളക്കുമാടം കണ്ണെറിയും പൂന്തോണിപ്പടവിൽ...
പടവിൽ പടവിൽ പൂന്തോണിപ്പടവിൽ...
പാടി വാ പറന്നു വാ പെണ്ണാളേ...
നാളെ പാതിരാമണലിൽ നമ്മുടെ ആദ്യരാത്രി
ആയിരം രാവുകൾ തേടിയ രോമാഞ്ചം ചൂടി വരാം....
പോയി വരാം....പോയി വരാം...
(തളിർവലയോ.....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കന്യാദാനം
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
അഴിമുഖത്തു
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പൂന്തുറയിലരയന്റെ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പൂന്തുറയിൽ [പാത്തോസ്]
ആലാപനം : അമ്പിളി   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍