ഉത്തരം കിട്ടാത്ത ചോദ്യം ...
ചിത്രം | അപ്പൂപ്പന് (ചരിത്രം ആവര്‍ത്തിക്കുന്നില്ല) (1976) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by samshayalu on August 15, 2009 utharam kittatha chodhyam-manushyan utharam kittatha chodhyam thottilil kidathiyathu janani thaali kettichayachathu thaathan kattilil kidathiyathu kaanthan-ini pattadakku thee koluthaanaaro..?amme nin pattadakku thee koluthaanaaro muthedutha chippiyithu verum deham satheduthu valicherinja puramchiratta- okkukilla bhuvanathiloru kayyinum ee- kettupoya karinthiri veendum koluthan kaipidicha naaluthotte koode nadannu.. kaazchapoya samayathum kannayirunnu... koode vannu nee nadanna paathakalthorum-ippol koodeppokan kazhiyathe nee thanichayallo nee thanichayallo....nee thanichayallo... ---------------------------------- Added by devi pillai on August 16, 2008 ഉത്തരം കിട്ടാത്ത ചോദ്യം -മനുഷ്യന്‍ ഉത്തരം കിട്ടാത്ത ചോദ്യം തൊട്ടിലില്‍ കിടത്തിയതു ജനനി താലികെട്ടിയയച്ചതു താതന്‍ കട്ടിലില്‍ കിടത്തിയതു കാന്തന്‍-ഇനി പട്ടടക്കു തീകൊളുത്താനാരോ -അമ്മേ നിന്‍ പട്ടടക്കു തീകൊളുത്താനാരോ! മുത്തെടുത്ത ചിപ്പിയിതു വെറും ദേഹം സത്തെടുത്തു വലിച്ചെറിഞ്ഞ പുറംചിരട്ട ഒക്കുകില്ല ഭുവനത്തിലൊരു കയ്യിനും ഈ കെട്ടുപോയ കരിന്തിരി വീണ്ടും കൊളുത്താന്‍ കൈപിടിച്ച നാളുതൊട്ടേ കൂടെ നടന്നൂ കാഴ്ചപോയ സമയത്തും കണ്ണായിരുന്നൂ കൂടെവന്നു നീ നടന്നപാതകള്‍ തോറും -ഇപ്പോള്‍ കൂടെപ്പോകാന്‍ കഴിയാതെ നീ തനിച്ചായല്ലോ നീ തനിച്ചായല്ലോ നീ തനിച്ചായല്ലോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആറ്റിറമ്പിലേ സുന്ദരി
- ആലാപനം : പി ജയചന്ദ്രൻ, എല്‍ ആര്‍ അഞ്ജലി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ലോകം വല്ലാത്ത ലോകം
- ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ അഞ്ജലി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ആനന്ദക്കുട്ടനിന്നു പിറന്നാള്
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ഇടവപ്പാതിക്കു കുടയില്ലാതേ
- ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ അഞ്ജലി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- നില്ലെടി നില്ലെടി
- ആലാപനം : പി ലീല, രവീന്ദ്രന്‍, സി ഒ ആന്റോ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്