View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Maanathe Kanalukettu ...

MovieTheekkanal (1976)
Movie DirectorMadhu
LyricsVayalar
MusicKJ Yesudas
SingersKJ Yesudas

Lyrics

Lyrics submitted by: Dr. Susie Pazhavarical

maanathe kanalukettu...kanalukettu...
swargamaalika chumarinmel karipidichu

bhoomi petta poovukalkku samayamariyuvaan
kaalam ponnukondoru naazhikamani chumaril vachu
naazhika manithinkale...neramenthaayee..
neramenthaayee...neramenthaayee...

vellimekha thaadi vacha vridhanaam daivame
chillukannada udanju poyo?
nakshathra pennu vannu nin munpil koluthiya
navaraathri deepangal kozhinjupoyo?
kadalthirayil...ee kadalthirayil kozhinju poyo?

thennalinte thoniyile kannuneer painkilee - ninte
kaamuki pirinjupoyo?
kannaadi vaathil vachchu swapnangal paninja nin
kadalaasu kottakal thakarnnu poyo?
kodumkaattil...ee kodumkaattil thakarnnupoyo?
(maanathe kanalukettu)


വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മാനത്തെ കനലുകെട്ടു...കനലുകെട്ടു
സ്വർഗ്ഗമാളികച്ചുമരിന്മേൽ കരിപിടിച്ചു

ഭൂമി പെറ്റ പൂവുകൾക്കു സമയമറിയുവാൻ
കാലം പൊന്നുകൊണ്ടൊരു നാഴികമണി ചുമരിൽ വച്ചു
നാഴിക മണിത്തിങ്കളേ...നേരമെന്തായീ...
നേരമെന്തായീ...നേരമെന്തായീ

വെള്ളിമേഘത്താടിവെച്ച വൃദ്ധനാം ദൈവമേ
ചില്ലുകണ്ണട ഉടഞ്ഞു പോയോ?
നക്ഷത്ര പെണ്ണു വന്നു നിൻ മുന്‍പില്‍ കൊളുത്തിയ
നവരാത്രി ദീപങ്ങൾ കൊഴിഞ്ഞുപോയോ?
കടൽത്തിരയിൽ...ഈ കടൽത്തിരയിൽ കൊഴിഞ്ഞു പോയോ?

തെന്നലിന്റെ തോണിയിലെ കണ്ണുനീർ പൈങ്കിളീ - നിന്റെ
കാമുകി പിരിഞ്ഞുപോയോ?
കണ്ണാടി വാതിൽ വച്ചു സ്വപ്നങ്ങൾ പണിഞ്ഞ നിൻ
കടലാസ്സു കോട്ടകൾ തകർന്നു പോയോ?
കൊടുങ്കാറ്റിൽ...ഈ കൊടുങ്കാറ്റിൽ തകർന്നുപോയോ?
(മാനത്തെ കനലുകെട്ടു)


Other Songs in this movie

Chandramouli
Singer : KJ Yesudas   |   Lyrics : Vayalar   |   Music : KJ Yesudas
Ascharyachoodamani
Singer : KJ Yesudas   |   Lyrics : Vayalar   |   Music : KJ Yesudas
Kaattinu Kulirukori
Singer : KJ Yesudas, P Susheela   |   Lyrics : Vayalar   |   Music : KJ Yesudas
Poomukiloru Puzhayaakaan
Singer : P Susheela   |   Lyrics : Vayalar   |   Music : KJ Yesudas