View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാകപ്പൂ മരം ...

ചിത്രംഅനുഭവം (1976)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനബിച്ചു തിരുമല
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

aa............

Vaakapoo maram choodum
Vaarilam Poonkulakkullil
Vaadakaykkoru muriyeduthu
Vadakkan thennal - Pandoru
Vadakkan thennal

Vaathilil vannethinokkiya
Vasanatha panchamippennin
Valakilukkam kettu koritharichu ninnu -
Thennal tharichu ninnu
Viral njodichu vilicha neram
Viral kadichaval arikil vannu
Vidhuvadhanayaay vivashayaayaval othungi ninnu
Naanam kunugi ninnu (vakapoo maram)

Tharala hridhaya vikaara lolan
Thennalavalude chodi mukarnnu
Thanuvani thalir shayyayil thanu thalarnnu veenu
Thammil punarnnu veenu
Pulari vannu vilicha neram
avanunarnnonnavale Nokki
Avaladuthillakaleyengo maranju poyi
Thennal parannu poyi (vaka poo maram)

aa................
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ആ.....

വാകപ്പൂമരം ചൂടും
വാരിളം പൂങ്കുലയ്ക്കുള്ളില്‍
വാടകയ്ക്കൊരു മുറിയെടുത്തു
വടക്കന്‍ തെന്നല്‍ - പണ്ടൊരു
വടക്കന്‍ തെന്നല്‍ (വാകപ്പൂമരം)

വാതിലില്‍ വന്നെത്തിനോക്കിയ
വസന്ത പഞ്ചമിപ്പെണ്ണിന്‍
വളകിലുക്കം കേട്ട് കോരിത്തരിച്ചു നിന്നു -
തെന്നല്‍ തരിച്ചു നിന്നു (വാതിലില്‍ )
വിരല്‍ ഞൊടിച്ചു വിളിച്ച നേരം
വിരല്‍ കടിച്ചവള്‍ അരികില്‍ വന്നു
വിധുവദനയായ് വിവശയായവള്‍ ഒതുങ്ങി നിന്നു
നാണം കുണുങ്ങി നിന്നു (വാകപ്പൂമരം )

തരള ഹൃദയ വികാര ലോലന്‍
തെന്നല്‍ അവളുടെ ചൊടി മുകര്‍ന്നു
തണു‍വണിത്തളിര്‍ ശയ്യയില്‍ തനു തളര്‍ന്നു വീണു
തമ്മില്‍ പുണര്‍ന്നു വീണു (തരള)
പുലരി വന്നു വിളിച്ച നേരം
അവനുണര്‍ന്നൊന്നവളെ നോക്കി
അവളടുത്തില്ലകലെയെങ്ങോ മറഞ്ഞുപോയി
തെന്നല്‍ പറന്നുപോയി (വാകപ്പൂമരം )

ആ.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുരുവികൾ ഓശാന പാടും
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
സൗരമയൂഖം
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, അനിത റെഡ്ഡി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
ഒരു മലരിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
അങ്കിൾ സാന്റാക്ലോസ്
ആലാപനം : സി ഒ ആന്റോ, കൊച്ചിന്‍ ഇബ്രാഹിം, മനോഹരന്‍, സീറോ ബാബു   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍