ശിങ്കാരപ്പെണ്ണിന്റെ ...
ചിത്രം | പൊന്നി (1976) |
ചലച്ചിത്ര സംവിധാനം | തോപ്പില്‍ ഭാസി |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി ലീല, പി മാധുരി |
വരികള്‍
Added by devi pillai on June 11, 2008 sinkarappenninte chempullichelayude munthani keeriyathaaraanu? illillamkaattile mullano ninte kalyaanacherukkante kayyaano? maarathum kavilathum mailanchiyenthaandi maanthippolichavanaaraanu malayile kodithoova kadichathaano maaranteyambettu murinjathano ninte maaranteyambettu murinjathano? mookkikkedannoru mookkanimookkuthi muttathu kidakkunnathenthedi penne lanthappazham thinnu chunduthodachappam mundelodakki veenathano? pooncholakkarayil nin nenchilkkidannoru manchadikkurumala kandallo kaattilekkurangante nakham kondo? koottinnu vannonte kothi kondo - anthi kkoottinnu vannonte kothi kondo? ശിങ്കാരപ്പെണ്ണിന്റെ ചെമ്പുള്ളിച്ചേലയുടെ മുന്താണികീറിയതാരാണ്? ഇല്ലില്ലംകാട്ടിലെ മുള്ളാണൊ നിന്റെ കല്യാണച്ചെറുക്കന്റെ കയ്യാണോ? മാറത്തും കവിളത്തും മൈലാഞ്ചിയെന്താണ്ടി മാന്തിപ്പൊളിച്ചവനാരാണ്? മലയിലെ കൊടിത്തൂവ കടിച്ചതാണോ മാരന്റെയമ്പേറ്റു മുറിഞ്ഞതാണോ നിന്റെ മാരനെയമ്പേറ്റു മുറിഞ്ഞതാണോ? മൂക്കിക്കിടന്നൊരു മൂക്കാണിമൂക്കുത്തി മുറ്റത്തുകിടക്കുന്നതെന്തെടിപെണ്ണേ? ലന്തപ്പഴം തിന്നു ചുണ്ടൂതുടച്ചപ്പോള്‍ മുണ്ടേലൊടക്കി വീണതാണോ? പൂഞ്ചോലക്കരയില്‍നിന്‍ നെഞ്ചില്‍ക്കിടന്നൊരു മഞ്ചാടിക്കുരുമാല കണ്ടല്ലോ കാട്ടിലെക്കുരങ്ങന്റെ നഖം കൊണ്ടോ കൂട്ടിന്നുവന്നോന്റെ കൊതികൊണ്ടോ -അന്തി ക്കൂട്ടിന്നുവന്നോന്റെ കൊതികൊണ്ടോ? |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മാമരമോ പൂമരമോ
- ആലാപനം : പി മാധുരി | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- നീരാട്ട് പൊങ്കല്‍ നീരാട്ട്
- ആലാപനം : പി സുശീല, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- തെങ്കാശി
- ആലാപനം : പി ജയചന്ദ്രൻ, പി ലീല, പി മാധുരി, ശ്രീകാന്ത് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- മാട്ടുപൊങ്കല്‍
- ആലാപനം : പി ജയചന്ദ്രൻ, പി ലീല, പി മാധുരി, കോറസ്, ശ്രീകാന്ത് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- മാർഗഴിയിൽ മല്ലിക
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- കാവേരി തലക്കാവേരി
- ആലാപനം : പി ലീല, പി മാധുരി, സി ഒ ആന്റോ | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- പൊന്നേ പൊന്നേ
- ആലാപനം : പി മാധുരി, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ