View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാശായ കാശെല്ലാം ...

ചിത്രംമധുരം തിരുമധുരം (1976)
ചലച്ചിത്ര സംവിധാനംഡോ ബാലകൃഷ്ണന്‍
ഗാനരചനഡോ ബാലകൃഷ്ണന്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംപി ജയചന്ദ്രൻ, കെ പി എ സി ലളിത

വരികള്‍

Added by jayalakshmi.ravi@gmail.com on January 18, 2010
കാശായ കാശെല്ലാം പൊന്‍കാശ്
കാശ് തരുന്നത് ജഗദീശന്‍
കാശിന്റെ മീതെ പരുന്തും പറക്കില്ല
കാശാശയില്ലാത്ത മാളോരില്ല
ഉം എല്ലാ പിശുക്കന്മാരും പറയണതാ
ഇങ്ങളും പറയണത്, ഏത്?

പെറ്റുവീണ കുരുന്നിന്റെ കയ്യില്
പടച്ചോന്‍ കൊടുത്തയച്ചോ കായ്?
പൂതിയല്ലേ നായരേ കായുണ്ടാക്കാന്‍
നായരേ...ഓ...
പൂതിയല്ലേ നായരേ കായുണ്ടാക്കാന്‍
ഭൂമീന്ന് പോകുമ്പൊ കൊണ്ടുപോവോ?
ഏയ് നായരേ നില്ല്
നിങ്ങള് ഭൂമീന്ന് പോകുമ്പോ കൊണ്ടുപോവോ?
ഭൂമീന്ന് പോകുമ്പൊ കൊണ്ടുപോവൂല്ല
പക്ഷെ ഭൂമിയില്‍ ജീവിക്കാന്‍ കാശു വേണ്ടേ?

മൂന്നു നേരം ഉണ്ണാന്‍ പാത്തുമ്മാ...ഒ...
കാശു വേണ്ടേ? വേണം
മുണ്ടുടുക്കാന്‍ പാത്തുമ്മാ...ഒ...
കാശു വേണ്ടേ? വേണം
മൂന്നു നേരം ഉണ്ണാന്‍ പാത്തുമ്മാ കാശു വേണ്ടേ?
മുണ്ടുടുക്കാന്‍ പാത്തുമ്മാ കാശു വേണ്ടേ?
മൂന്നാള് കൂടുമ്പോള്‍ ചേര്‍ന്നു നില്‍ക്കാന്‍
മുണ്ടിന്റെ കോന്തലയില് കാശു വേണ്ടേ?
പാത്തുമ്മാ...കാശു വേണ്ടേ?

മുണ്ടിനും ചോറിനും കായു ബേണം
പകുക്കാന്‍ കൊടുക്കാന്‍ പുത്തി ബേണം
നാട്ടിലുള്ള കായെല്ലാം കൂട്ടി ബെച്ചാല്‍
നാട്ടാരു ബലയൂല്ലേ രാമന്‍ നായരേ...
ഹള്ളോ നാട്ടാരു ബലയൂല്ലേ രാമന്‍ നായരേ...
നാട്ടിലുള്ളവര്‍ വലഞ്ഞാല്‍ എനിക്കെന്തു തേങ്ങയാ?
കയ്യിലുള്ള കാശെല്ലാം വീതിക്കാനോ?
ഹും കാലണ ഞാനാര്‍ക്കും കൊടുക്കില്ല പാത്തുമ്മാ...
ങെഹേ...

ഉം വേണ്ടാ
കാശായ കാശെല്ലാം കൂട്ടി വെച്ചാല്‍
ആ കാശെല്ലാം നായരേ കള്ളക്കാശ്
ആ കാശിന്റെ മീതെ പറക്കും പരുന്തുണ്ട്
എന്ത്ണ്ട്?
പറപറക്കും പരുന്തുണ്ട്
കാശിന്റെ മീതെ പറക്കും പരുന്തുണ്ട്
മീശ നുള്ളും നായരേ സൂക്ഷിച്ചൊളീ...ഏത്? 

----------------------------------

Added by jayalakshmi.ravi@gmail.com on January 18, 2010
Kaashaaya kaashellaam ponkaashu..
kaashu tharunnathu jagadeeshan
kaashinte meethe parunthum parakkilla
kaashaashayilaatha maalorilla..
um ellaa pishukkanmaarum parayanatha
ingalum parayunnathu, ethu?

pettuveena kurunnite kayyilu
patachon kotuthayacho kaay
poothiyalle naayare kaayundaakaan
naayare....oh....
poothiyalle naayare kaayundaakaan
bhoomeennu pokumbo kondupovo?
aye naayare nillu...
ningalu bhoomeennu pokumbo kondupovo?
bhoomeenu pokumbo kondupovoolla
pakshe bhoomiyil jeevikkaan kaashu vende?

moonnu neram unnaan paathumaa...oh..
kaashu vende? venam
mundutukkaan paathummaa...oh..
kaashu vende? venam
moonnu neram unnaan paathumaa kaashu vende?
mundutukkaan paathumaa kaashu vende?
moonnaalu kootumbol chernnu nilkkaan
mundinte konthalayilu kaashu vende?
paathummaa, kaashu vende?

mundinum chorinum kaayu benam
pakukkaan kotukkaan puthi benam
naattilulla kaayellaam kootti bechaal
naattaru balayoolle raaman naayare..
hallo naattaru balayoolle raamannaayare....
naattilullavar valanjaal enikkenthu thengaya?
kayyilulla kaashellaam veethikkaano?
hum kaalana njaanaarkkum kotukkillaa paathumaa...
ngehe...

um vendaa....
kaashaaya kaashellaam koottivechaal
aa kaashellaam naayare kallakkaashu
aa kaashinte meethe parakkum paranthundu
enthundu?
paraparakkum parunthundu..
kaashinte meethe parakkum paranthundu
meesha nullum naayare sookshicholee...ethu? 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു നോക്കു ദേവി
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഡോ ബാലകൃഷ്ണന്‍   |   സംഗീതം : എ ടി ഉമ്മര്‍
ഓ മൈ ലവ്‌ മൈ ലവ്‌
ആലാപനം : കെ ജെ യേശുദാസ്, പട്ടം സദന്‍   |   രചന : ഡോ ബാലകൃഷ്ണന്‍   |   സംഗീതം : എ ടി ഉമ്മര്‍
നടുവൊടിഞ്ഞൊരു മുല്ലാക്ക
ആലാപനം : കെ ജെ യേശുദാസ്, മനോഹരി   |   രചന : ഡോ ബാലകൃഷ്ണന്‍   |   സംഗീതം : എ ടി ഉമ്മര്‍
വേദന വിളിച്ചോതി
ആലാപനം : എസ് ജാനകി   |   രചന : മൂപ്പത്തു രാമചന്ദ്രന്‍   |   സംഗീതം : എ ടി ഉമ്മര്‍
താഴ്‌വരയിൽ മഞ്ഞു പെയ്തു
ആലാപനം : എസ് ജാനകി, കൊച്ചിന്‍ ഇബ്രാഹിം   |   രചന : രവി വള്ളത്തോള്‍   |   സംഗീതം : എ ടി ഉമ്മര്‍