ആയിരവല്ലിതൻ ...
ചിത്രം | ആശീർവാദം (1977) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | ഭരണിക്കാവ് ശിവകുമാര്‍ |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by devi pillai on May 13, 2009 ആയിരവല്ലിതന്‍ തിരുനടയില്‍ ആയിരം ദീപങ്ങള്‍ തൊഴുതുനിന്നു മഞ്ഞില്‍കുളിച്ചീറന്‍ മുടിയുമഴിച്ചിട്ടു മഞ്ജുള പൌര്‍ണ്ണമി തൊഴുതു നിന്നു വിണ്ണില്‍ തൊഴുതുനിന്നു..... ധനുമാസ പുണര്‍ത നിലാവിലെ കുളിരിന്റെ ധവളമാം തൂവല്‍ കുടിലുകളില്‍ തളിരിലക്കാട്ടിലെ സരസീരുഹകിളികള്‍ തങ്ങളില്‍ പിണയുമീ രാത്രിയില്‍ മദം കൊണ്ടുനില്‍ക്കുന്ന നിന്റെ നാണത്തിലെന്‍ മദനശരനഖങ്ങള്‍ പൊതിയട്ടേ ഞാന്‍ പൊതിയട്ടേ....... ആയിരവല്ലിതന്‍ തിരുനടയില്‍ ...... പുളകമംഗലയാം അരുവിക്കുടുക്കുവാന്‍ പുടവയുമായെത്തും പൂനിലാവിന്‍ വൈഡൂര്യ കൈകളീ പൊന്‍പാലരുവിയെ വാരിപ്പുണര്‍ന്നുമ്മവയ്ക്കുമ്പോള്‍ വശംവദയായി നില്‍ക്കും നിന്റെ പൂമെയ്യിലെന്‍ അഭിനിവേശം ഞാന്‍ പകരട്ടേ ഞാന്‍ പകരട്ടേ ആയിരവല്ലിതന്‍ തിരുനടയില്‍ ..... ---------------------------------- Added by jayalakshmi.ravi@gmail.com on March 7, 2011 O...O...O... Aayiravallithan thirunadayil aayiram deepangal mizhithurannu (aayiravallithan....) manjilkkulicheeran mudiyumazhichittu manjulapournnami thozhuthuninnu vinnil thozhuthuninnu aayiravallithan thirunadayil dhanumaasa punarthanilaavile kulirinte dhavalamaam thoovalkkudilukalil (dhanumaasa.....) thalirilakkaattile saraseedalakkilikal thangalil pinayumee raathriyil madamkondu nilkkunna ninte naanathilen madanasharanakhangal njaan pothiyatte njaan pothiyatte aayiravallithan thirunadayil pulakamangalayaam aruvikkudukkuvaan pudavayumaayethum poonilaavin (pulakamangalayaam....) vaidooryakkaikalil ponpaalaruviye vaarippunarnnummaveykkumbol vashamvadayaay nilkkum ninte poomeyyilen abhinivesham njaan pakaratte njaan pakaratte (aayiravallithan....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സീമന്ത രേഖയിൽ ചന്ദനം ചാർത്തിയ
- ആലാപനം : വാണി ജയറാം | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- വയറു വിശക്കുന്നു
- ആലാപനം : ജെൻസി | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- തപ്പുകൊട്ടിപാടുന്ന
- ആലാപനം : ശ്രീകാന്ത് | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : എം കെ അര്‍ജ്ജുനന്‍