View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൈനോക്കി ഫലം ...

ചിത്രംശ്രീമുരുകൻ (1977)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, പി മാധുരി

വരികള്‍

Added by Susie on May 29, 2010

കൈ നോക്കി ഫലം ചൊല്ലാം..ആ ..
മുഖം നോക്കി ഫലം ചൊല്ലാം
കൈലാസം കണ്ടു വന്ന
മലക്കുറവന്‍ ഞാന്‍
കാമവൈരി പാദം കണ്ട
മലക്കുറത്തി ഞാന്‍
(കൈ നോക്കി)

ആഹഹഹ ഭാഗ്യമുള്ള തമ്പുരാട്ടിമാരാണല്ലോ
അത് നിങ്ങള്‍ പറയാതെ തന്നെ ഞങ്ങള്‍ക്കറിയാം
ഞങ്ങൾക്കറിയേണ്ടത് ഞങ്ങള്‍ മനസ്സില്‍ ആഗ്രഹിക്കുന്നത് നടക്കുമോന്നാണ്
അത് പറയാമെങ്കില്‍ പറയൂ
പറയാമല്ലോ ...കണിശ്ശമായിട്ടു പറയാമല്ലോ
ആ ...ആ പൊന്നും കൈ ഒന്ന് കാണട്ടെ ...
ഈ കൊറവനും കൊറത്തിയും ഒന്ന് കണ്ടോട്ടെ ...
അല്ലാ ..രണ്ടു പേരും ഒരുമിച്ചാണല്ലോ കൈ കാണിച്ചത്!
ഒരുപോലുള്ള രണ്ടു കൈ ...ആ ...

ഇണ പിരിയാ കിളികളെപ്പോല്‍
ഒരു ഞെട്ടിലെ പൂക്കളെ പോല്‍
എന്നുമെന്നും ഒന്നായ് വാഴാന്‍ യോഗമുണ്ടേ (ഇണ)
എന്നാല്‍ മനം കൊതിക്കും മംഗല്യത്തിനു
വിളംബമുണ്ടേ കാലവിളംബമുണ്ടേ
ആഹഹഹ ...
(കൈനോക്കി)

വിഷമം പിടിച്ച ഒരാഗ്രാഹം ആ ഭാഗ്യത്തിന്
വിലങ്ങടിച്ചു നില്‍ക്കുന്നുണ്ടല്ലോ
ആ ആഗ്രഹം സാധിക്കുമോ ഇല്ലയോ എന്നാണു ഞങ്ങള്‍ക്ക് അറിയേണ്ടത്
സാധിക്കാന്‍ വളരെ വിഷമം ആണെന്നാണല്ലോ കൈരേഖ പറയുന്നത്
വിഷമിച്ചാലും സാധിക്കുമോ അതോ സാധിക്കുകില്ലയോ
ശരിക്ക് നോക്കി പറയൂ
സാധിക്കും ...പക്ഷെ ...
ഉം ? മടിക്കാതെ പറയൂ ...
ഈ ജന്മം കന്യകളായി കഴിയണം ...എങ്കില്‍ ...

സ്വയംവരത്തിന്‍ സ്വപ്നമെല്ലാം
വരുന്ന ജന്മം പൂവണിയും
രണ്ടുപേരും മയിലേറും കാലം വരും (സ്വയംവരത്തിന്‍)
അന്ന് കരം പിടിക്കാന്‍ ശിവകുമാരന്‍
പറന്നു വരും മുന്നില്‍ പറന്നു വരും ...
ആഹാഹാ ..


----------------------------------

Added by Susie on May 29, 2010

kai nokki phalam chollaam
mukham nokki phalam chollaam
kailaasam kandu vanna
malakkuravan njaan
kaamavairi paadam kanda
malakkurathi njaan

aahahaha bhaagyamulla thamburaattimaaraanallo
athu ningal parayaathe thanne njangalkkariyaam
njangalkkariyendathu njangal manassil aagrahikkunnathu nadakkumonnaanu
athu parayaamenkil parayoo
parayaamallo...kanisshamaayittu parayaamallo
aa...aa ponnum kai onnu kaanatte...
ee koravanum korathiyum onnu kandotte...
alla..randu perum orumichaanallo kai kaanichathu!
orupolulla randu kai...aa...

ina piriyaa kilikaleppol
oru njettile pookkal pol
ennumennum onnaay vaazhaan yogamunde (ina)
ennaal manam kothikkum mangalyathinu
vilambamunde kaalavilambamunde
Aahahaha...
(kainokki)

vishamam pidicha oraagraaham aa bhaagyathinu vilangadichu
nilkkunnundallo
aa aagraham saadhikkumo illayo ennaanu njangalkku ariyendathu
saaadhikkaan valare vishamam aanennaanallo kairekha parayunnathu
vishamichaalum saadhikkumo atho saadhikkukillayo
shariku nokki parayoo
saadhikkum...pakshe...
mmm? madikkaathe parayoo...
ee janmam kanyakalaayi kazhiyanam...enkil...

swayamvarathin swapnamellaam
varunna janmam poovaniyum
randuperum mayilerum kaalam varum (swayamvarathin)
annu karam pidikkaan shivakumaaran
parannu varum munnil parannu varum...
Aahaahaa..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജ്ഞാനപ്പഴം
ആലാപനം : പി സുശീല, പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
ദേവസേനാപതി
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
തെനവെളഞ്ഞ പാടം
ആലാപനം : പി മാധുരി, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
സച്ചിദാനന്ദം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
വള വേണോ ചിപ്പി വള
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
തോറ്റുപോയല്ലോ അപ്പുപ്പൻ
ആലാപനം : പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
ശക്തി തന്‍ ആനന്ദ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
തിരുമധുരം നിറയും
ആലാപനം : പി മാധുരി, അമ്പിളി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
മുരുകാ ഉണരൂ
ആലാപനം : പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
ദര്‍ശനം നല്‍കില്ലേ
ആലാപനം : പി മാധുരി, അമ്പിളി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ