View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Peruvazhiyambalam ...

MovieAparaajitha (1977)
Movie DirectorSasikumar
LyricsSreekumaran Thampi
MusicAT Ummer
SingersKJ Yesudas

Lyrics

Lyrics submitted by: Dr. Susie Pazhavarical

peruvazhiyambalam aarkku swantham
piriyumpol karayuvaan enthu bandham
kandumuttunnu paadheyam pankidaan
randu vazhiye nadannakalaan
peruvazhiyambalam aarkku swantham
O...O...

jananam dukhathin mukhavurayo ?
maranam swapnathin yavanikayo ?
jananavum maranavum koottiyinakkum
jeevitham verumoru vyaamoaham
chiriyude pookkal indradhanussaay
viriyunnathazhalinte kaarmukilil
peruvazhiyambalam aarkku swantham
O...O...

marakkaan vayyennu padhikanothum
marikkaan vayyennu veedhi chollum (marakkaan..)
pakaliravillaathe paadangalamarthaan
maaridam nalkunnee vazhiththaara vazhiththaara
innale marichu innu janichu
naalaye kaakkunnee vazhithaara (peruvazhiyambalam..)
peruvazhiyambalam aarkku swantham (4)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പെരുവഴിയമ്പലം ആര്‍ക്കു സ്വന്തം
പിരിയുമ്പോള്‍ കരയുവാന്‍ എന്തു ബന്ധം!
കണ്ടുമുട്ടുന്നു പാഥേയം പങ്കിടാന്‍
രണ്ടു വഴിയേ നടന്നകലാന്‍
പെരുവഴിയമ്പലം ആര്‍ക്കു സ്വന്തം
ഓ...

ജനനം ദുഃഖത്തിന്‍ മുഖവുരയോ ?
മരണം സ്വപ്നത്തിന്‍ യവനികയോ ?
ജനനവും മരണവും കൂട്ടിയിണക്കും
ജീവിതം വെറുമൊരു വ്യാമോഹം...വ്യാമോഹം
ചിരിയുടെ പൂക്കള്‍ ഇന്ദ്രധനുസ്സായ്‌
വിരിയുന്നതഴലിന്റെ കാര്‍മുകിലില്‍
പെരുവഴിയമ്പലം ആര്‍ക്കു സ്വന്തം
ഓ...ഓ...

മറക്കാന്‍ വയ്യെന്നു പഥികനോതും
മരിക്കാന്‍ വയ്യെന്നു വീഥി ചൊല്ലും (മറക്കാന്‍..)
പകലിരവില്ലാതെ പാദങ്ങളമര്‍ത്താന്‍
മാറിടം നല്‍കുന്നീ വഴിത്താര വഴിത്താര
ഇന്നലെ മരിച്ചു ഇന്നു ജനിച്ചു
നാളയെ കാക്കുന്നീ വഴിത്താര (പെരുവഴിയമ്പലം..)
പെരുവഴിയമ്പലം ആര്‍ക്കു സ്വന്തം
ആര്‍ക്കു സ്വന്തം (4)


Other Songs in this movie

Adharam Kondu Nee
Singer : P Jayachandran   |   Lyrics : Sreekumaran Thampi   |   Music : AT Ummer
Varnavum Neeye
Singer : KJ Yesudas, S Janaki   |   Lyrics : Sreekumaran Thampi   |   Music : AT Ummer
Njaanaarennariyumo
Singer : KJ Yesudas   |   Lyrics : Sreekumaran Thampi   |   Music : AT Ummer
Gaana gandharvan
Singer : P Susheela   |   Lyrics : Sreekumaran Thampi   |   Music : AT Ummer
Varnavum Neeye (Sad)
Singer : KJ Yesudas, S Janaki   |   Lyrics : Sreekumaran Thampi   |   Music : AT Ummer
Sreeparvathy Saraswathy
Singer : P Susheela   |   Lyrics : Sreekumaran Thampi   |   Music : AT Ummer