View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കരുണാമയനാം ...

ചിത്രംകര്‍ണ്ണപര്‍വ്വം (1977)
ചലച്ചിത്ര സംവിധാനംബാബു നന്തൻ‌കോട്
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി

വരികള്‍

Added by devi pillai on August 6, 2008കരുണാമയനായ കര്‍ത്താവേ
കാല്‍ വരിക്കുന്നിലെ ഈശോയേ
നീയന്നൊഴുക്കിയ ജീവരക്തമല്‍പ്പമെന്റെ
പാപം കഴുകാന്‍ നല്‍കേണമേ


നോവിച്ചു ഞാനയച്ച കാളസര്‍പ്പം പോലെന്റെ
ഭൂതകാലം പകവീട്ടാനണയുമ്പോള്‍
പ്രായശ്ചിത്തവുമായ് നിന്‍ കാല്‍ക്കലണയുമെന്‍
പ്രാര്‍ഥന നീയിന്നു കൈക്കൊള്ളണേ
നാഥാ നാഥാ ശ്രീയേശു നാഥാ
(കരുണാമയനായ...)

നിഴല്‍ പോലെ ഇന്നെന്നെ പിന്‍ തുടരുംതെറ്റിന്റെ
പിടിയിലെന്‍ ഹൃദയം പിടയുമ്പോള്‍
മര്‍ത്യപാപങ്ങള്‍ക്കു മൃത്യു സ്വയം വരിച്ച
രക്ഷകാ നീ എന്നെ കാത്തിടേണേ
നാഥാ നാഥാ ശ്രീയേശു നാഥാ
(കരുണാമയനായ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശരപഞ്ജരത്തിന്നുള്ളില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ
കിളി കിളി
ആലാപനം : പി മാധുരി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ
സുഗന്ധി
ആലാപനം : പി ജയചന്ദ്രൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ