മദമിളകി തുള്ളും ...
ചിത്രം | ഉദയം കിഴക്കു തന്നെ (താളപ്പിഴ) (1978) |
ചലച്ചിത്ര സംവിധാനം | പി എന്‍ മേനോന്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | കെ ജെ യേശുദാസ് |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ജയശ്രീ തോട്ടേക്കാട്ട് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical madamilaki thullum manalvaaarikkaatu manamurukithengum pazhayolakkoodu moolivarum thirakale mungaankuzhi thirakale muthu vaaraan poyavane kanduvo - kadal muthu koraan poyavane kanduvo (madamilaki thullum ) karimukilin malayidinju pakalvanangal vaadi karayilulla thenginangal mudiyazhichittadi aadivarum thirakale alarivrum thirakale alakadalil thoniyonnu kanduvo athinullil thengalukal kettuvo (madamilaki) kaliyilakum kaattu kandu kallu polum kenu arayakkaavil thirunadayil nilavilakkananju neenthivarum thirakale nilakaanaaa thirakale alakadalil thoniyonnu kanduvo athinullil thengalukal kettuvo (madamilaki) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ മദമിളകിത്തുള്ളും മണല്‍ വാരിക്കാറ്റ് മനമുരുകിത്തേങ്ങും പഴയോലക്കൂട് മൂളിവരും തിരകളേ മുങ്ങാങ്കുഴി തിരകളേ മുത്തുവാരാന്‍ പോയവനെ കണ്ടുവോ കടല്‍ മുത്തുകോരാന്‍ പോയവനെ കണ്ടുവോ (മദമിളകിത്തുള്ളും) കരിമുകിലിന്‍ മലയിടിഞ്ഞു പകല്‍വനങ്ങള്‍ വാടി കരയിലുള്ള തെങ്ങിനങ്ങള്‍ മുടിയഴിച്ചിട്ടാടി ആടിവരും തിരകളേ അലറിവരും തിരകളേ അലകടലില്‍ തോണിയൊന്നു കണ്ടുവോ അതിനുള്ളില്‍ തേങ്ങലുകള്‍ കേട്ടുവോ (മദമിളകിത്തുള്ളും) കലിയിളകും കാറ്റു കണ്ടു കല്ലുപോലും കേണു അരയകാവില്‍ തിരുനടയില്‍ നിലവിളക്കണഞ്ഞു നീന്തിവരും തിരകളേ നിലകാണാതിരകളേ അലകടലില്‍ തോണിയൊന്നു കണ്ടുവോ അതിനുള്ളില്‍ തേങ്ങലുകള്‍ കേട്ടുവോ (മദമിളകിത്തുള്ളും) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തെണ്ടി തെണ്ടി തേങ്ങിയലയും
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : കെ ജെ യേശുദാസ്
- താരാപഥങ്ങളേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : കെ ജെ യേശുദാസ്
- താരാപഥങ്ങളേ
- ആലാപനം : പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : കെ ജെ യേശുദാസ്
- ഓ മൈ സ്വീറ്റീ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : കെ ജെ യേശുദാസ്