View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെളിക്ക്‌ കാണുമ്പം ...

ചിത്രംഉമ്മ (1960)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംമെഹബൂബ്‌

വരികള്‍

Lyrics submitted by: Sreedevi Pillai

velikku kanumbam ninakku njanoru
parikkan mullulla murikku
kaliyallennude karal thurakkumbam
karikku nalloru karikku
parakayill njan kallam-thurannu nokkukennullam

nirachumundedi ninakkumonthuvan
madhurachakkaravellam (velikku..)

payutha mangathan muyithorandiyil
irikkum vandineppole
manassinullile ninavilkkeri nee
karanduthinnana baale

chavattilakkilipole chilaykkayaanu
njan mole
karapputhinnana pathivumuttiya kaasarogiyeppole (velikku..)

vayanattil poy virachuthullana
panipidichapol ponne
vayassukalathilenikkuninnilu moham vannu poy penne
maranamente seettu - marunnu ninnude vaaku
thalakulukkediyudane kalyanakkuri
kurikkanam enikku (velikku..)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

വെളിക്കുകാണുമ്പം നിനക്കുഞാനൊരു
പരുക്കന്‍ മുള്ളുള്ള മുരിക്ക്
കളിയല്ലെന്നുടെ കരള്‍ തുറക്കുമ്പം
കരിക്കുനല്ലൊരു കരിക്ക്

പറകയല്ല ഞാന്‍ കള്ളം - തുറന്നു നോക്കുകെന്നുള്ളം
നിറച്ചുമുണ്ടെടീ നിനക്കു മോന്തുവാന്‍
മധുരച്ചക്കരവെള്ളം

പയുത്തമാങ്ങതന്‍ മുയുത്തൊരണ്ടിയില്‍
ഇരിക്കും വണ്ടിനെപ്പോലെ
മനസ്സിനുള്ളിലെ നിനവില്‍ക്കേറി നീ
കരണ്ടുതിന്നണ് ബാലേ

ചവറ്റിലക്കിളിപോലെ ചിലക്കയാണു ഞാന്‍ മോളേ
കറപ്പുതിന്നണ പതിവുമുട്ടിയ കാസരോഗിയെപ്പോലെ

വയനാട്ടില്‍ പോയ് വിറച്ചുതുള്ളണ പനിപിടിച്ചപോല്‍ പൊന്നെ
വയസ്സുകാലത്തിലെനിക്കു നിന്നില് മോഹം വന്നുപോയ് പെണ്ണേ
മാറണമെന്റെ ശീട്ട് -മരുന്നുനിന്റെ വാക്ക്
തലകുലുക്കെടിയുടനെ കല്യാണ
ക്കുറികുറിക്കണമെനിക്ക്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കദളിവാഴക്കയ്യിലിരുന്ന്
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
തള്ളാനും കൊള്ളാനും നീയാരു മൂഢാ
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
രാരിരോ രാരാരിരോ
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
അപ്പം തിന്നാന്‍ തപ്പുകൊട്ട്
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പാലാണ് തേനാണെന്‍
ആലാപനം : എ എം രാജ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കുയിലേ കുയിലേ
ആലാപനം : പി ലീല, എംഎസ്‌ ബാബുരാജ്‌, എ എം രാജ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
എന്‍ കണ്ണിന്റെ കടവിലടുത്താല്‍
ആലാപനം : പി ലീല, എ എം രാജ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
നിത്യസഹായ നാഥേ
ആലാപനം : കോറസ്‌, ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കണ്ണീരെന്തിനു വാനമ്പാടി
ആലാപനം : പി ബി ശ്രീനിവാസ്‌, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കഥ പറയാമെന്‍ കഥ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കൊഞ്ചുന്ന പൈങ്കിളി
ആലാപനം : പി ലീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പോരൂ നീ പൊന്മയിലേ
ആലാപനം : പി ലീല, എ എം രാജ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പെറ്റമ്മയാകും
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌