View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മദനമോഹനൻ ...

ചിത്രംപാപത്തിനു മരണമില്ല (1979)
ചലച്ചിത്ര സംവിധാനംഎന്‍ ശങ്കരന്‍ നായര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംജി ദേവരാജൻ
ആലാപനംശാന്ത വിശ്വനാഥൻ

വരികള്‍

Lyrics submitted by: Sreedevi Pillai

madana mohanan maadhavan khanashyaama sundaran
pramadanandana poovanathil muraliyoothi
kanakanoopura shinjitham chinnum sakhikalumaayi
viravilaadumaa raasanarthanam kannil kaanenam

nirukayil ninnum ilakiyaadunna neelappeelikalum
vadanabimbavum kazhuthile vanamaalayum maniyum
nadanamaadumbol chalithamaakunna peethavasthravum
madhura mandasmeravumaayente mizhi nukarenam

kalamozhiyaam raadhikayude paribhavam neekkaan
kaliparanjum karunayodu than kanmunayerinjum
nayanaramyamaam devanarthanaleelayaadiyum
nalina lochanan kezhavanennum sharanamaakanam
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മദന മോഹനൻ മാധവൻ ഘനശ്യാമ സുന്ദരൻ
പ്രമദനന്ദന പൂവനത്തിൽ മുരളിയൂതി
കനക നൂപുര ശിഞ്ജിതം ചിന്നും സഖികളുമായി
വിരവിലാടുമാ രാസനർത്തനം കണ്ണിൽ കാണേണം

നിറുകയിൽ നിന്നും ഇളകിയാടുന്ന നീലപ്പീലികളും
വദനബിംബവും കഴുത്തിലെ വനമാലയും മണിയും
നടനമാടുമ്പോൾ ചലിതമാകുന്ന പീത വസ്ത്രവും
മധുര മന്ദസ്മേരവുമായെന്റെ മിഴി നുകരേണം

കളമൊഴിയാം രാധികയുടെ പരിഭവം നീക്കാൻ
കളി പറഞ്ഞും കരുണയോടു തൻ കണ്മുനയെറിഞ്ഞും
നയനരമ്യമാം ദേവനർത്തനലീലയാടിയും
നളിനലോചനൻ കേശവനെന്നും ശരണമാകണം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ധീര സമീരേ യമുനാതീരേ
ആലാപനം : പി മാധുരി   |   രചന : ജയദേവര്‍   |   സംഗീതം : ജി ദേവരാജൻ
ഒന്നാകും അരുമലയ്ക്ക്
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വേദാന്തത്തിനു തല നരച്ചു
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ