View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുത്തും മുത്തും കൊരുത്തും ...

ചിത്രംഇവിടെ കാറ്റിനു സുഗന്ധം (1979)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംകെ ജെ ജോയ്‌
ആലാപനംപി സുശീല, വാണി ജയറാം
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Muthum muthum koruthum nakshathrangal pathichum
muthum muthum koruthum nakshathrangal pathichum
ninakkaayitturungunnoru mullappoombanthal
kayyum kayyum pitichum meyyum meyyum thutichum
valam vachu varum neram kuliro thenmazhayo...
nin karalin ullarayil.....nin karalin ullarayil...

muthum muthum koruthum nakshathrangal pathichum
eniykkaayitturungunnoru mullappoombanthal
kannil swapnam vithachum chundil naanam mulachum
valam vachu varum neram kulirum thenmazhayum...
en karalin ullarayil.....en karalin ullarayil...

paalaazhithirapole manassil pulakam viriyumbol
paalaazhithirapole manassil pulakam viriyumbol
poovitharum maniyarayil ninne vilichaalo
(paalaazhithirapole.....)
petichu petichu konilothungum njaan
naanichu naanichu kannataykkum
ente manassin varnnarahassil pushpabaanolsavam

muthum muthum koruthum nakshathrangal pathichum
ninakkaayitturungunnoru mullappoombanthal
kannil swapnam vithachum chundil naanam mulachum
valam vachu varum neram kulirum thenmazhayum...
en karalin ullarayil.....en karalin ullarayil...

poomullakkotipole sirakal thammil pinayumbol
poomullakkotipole sirakal thammil pinayumbol
thaarutalil thazhukiyavan maarotanachaalo...
(poomullakkotipole....)
laalichu laalichu leelakalaatum njaan
kaanaatha poorangal kandurangum
pinne ushassin varnnadalangal vannu punarum vare...

muthum muthum koruthum nakshathrangal pathichum
ninakkaayitturungunnoru mullappoombanthal
kannil swapnam vithachum chundil naanam mulachum
valam vachu varum neram kuliro thenmazhayo...
valam vachu varum neram kulirum thenmazhayum...
um...um....um..um... 
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

മുത്തും മുത്തും കൊരുത്തും നക്ഷത്രങ്ങള്‍ പതിച്ചും
നിനക്കായിട്ടൊരുങ്ങുന്നൊരു മുല്ലപ്പൂമ്പന്തല്‍
കൈയ്യും കൈയ്യും പിടിച്ചും മെയ്യും മെയ്യും തുടിയ്ച്ചും
വലം വച്ചു വരും നേരം കുളിരോ..? തേന്‍‌മഴയോ..?
നിന്‍ കരളിന്‍ ഉള്ളറയില്‍...
മുത്തും മുത്തും കൊരുത്തും നക്ഷത്രങ്ങള്‍ പതിച്ചും
എനിയ്ക്കായിട്ടൊരുങ്ങുന്നൊരു മുല്ലപ്പൂമ്പന്തല്‍...
കണ്ണില്‍ സ്വപ്നം വിതച്ചും ചുണ്ടില്‍ നാണം മുളച്ചും
വലം വച്ചു വരും നേരം കുളിരും തേന്‍‌മഴയും
എന്‍ കരളിന്‍ ഉള്ളറയില്‍...

പാലാഴിത്തിരപോലെ മനസ്സില്‍ പുളകം വിരിയുമ്പോള്‍
പൂവിതറും മണിയറയില്‍ നിന്നെ വിളിച്ചാലോ..?
പേടിച്ചു പേടിച്ചു കോണിലൊതുങ്ങും ഞാന്‍
നാണിച്ചു നാണിച്ചു കണ്ണടയ്ക്കും
എന്റെ മനസ്സിന്‍ വര്‍ണ്ണരഥത്തിൽ
പുഷ്പബാണോത്സവം...

പൂമുല്ലക്കൊടിപോലെ സിരകള്‍ തമ്മില്‍ പിണയുമ്പോള്‍
താരുടലില്‍ തഴുകിയവന്‍ മാറോടണച്ചാലോ..?
ലാളിച്ചു ലാളിച്ചു ലീലകളാടും ഞാന്‍
കാണാത്ത പൂരങ്ങള്‍ കണ്ടുറങ്ങും
പിന്നെ ഉഷ്സ്സിന്‍ സ്വർണ്ണദലങ്ങള്‍
വന്നു പുണരും വരെ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിറദീപനാളങ്ങൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
ഈ മലയിൽ
ആലാപനം : വാണി ജയറാം, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
നീലാരണ്യം പൂന്തുകിൽ
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌