View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ ...

ചിത്രംഉൾക്കടൽ (1979)
ചലച്ചിത്ര സംവിധാനംകെ ജി ജോര്‍ജ്ജ്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംകെ ജെ യേശുദാസ്, സെല്‍മ ജോര്‍ജ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

ente kadinjool pranaya kadhayile
penkkodi ninneyum thedi aaa.aaa.. (ente..)
Enpriya swapna bhoomiyil
veendum sandhyakal thozhuthu varunnu
veendum sandhyakal thozhuthu varunnu (ente..)

nin chudu niswasa dhaarayaam venalum
nirvruthiyaayoru pookkaalavum
nin jalakreedaa lahariyaam varshavum
nin kulir choodiya hemanthavum (nin chudu)
vannu thozhuthu madangunnu pinneyum pinneyum
nee maathramengu poyi.. nee maathramengu poyee..

Nin churul veteela thinnu thuduthoru
Ponnusha kanyakal vannu pokum (nin churul)
Nin mudi chaarthile sourabhamaake
Pandengo kavarnnoree pookkaithakal
Ponnithal cheppu thurakkunnu pinneyum pinneyum
nee mathramengu poyi..
nee mathramengu poyi..
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ
പെണ്‍കൊടീ.. നിന്നെയും തേടി..ആ..ആ.
എന്‍ പ്രിയ സ്വപ്നഭൂമിയില്‍
വീണ്ടും സന്ധ്യകള്‍ തൊഴുതുവരുന്നൂ --വീണ്ടും
സന്ധ്യകള്‍ തൊഴുതു വരുന്നൂ
(എന്റെ കടിഞ്ഞൂല്‍...)

നിന്‍ ചുടുനിശ്വാസധാരയാം വേനലും
നിര്‍വൃതിയായൊരു പൂക്കാലവും
നിന്‍ ജലക്രീഡാലഹരിയാം വര്‍ഷവും
നിന്‍ കുളിര്‍ ചൂടിയ ഹേമന്തവും
വന്നു തൊഴുതു മടങ്ങുന്നു പിന്നെയും പിന്നെയും!
നീ മാത്രമെങ്ങു പോയീ!
നീ മാത്രമെങ്ങു പോയീ!

നിന്‍ ചുരുള്‍വെറ്റില തിന്നു തുടുത്തൊരു
പൊന്നുഷഃകന്യകള്‍ വന്നുപോകും
നിന്‍ മുടിച്ചാര്‍ത്തിലെ സൗരഭമാകേ
പണ്ടെന്നോ കവര്‍ന്നൊരീ പൂക്കൈതകള്‍
പൊന്നിതള്‍ച്ചെപ്പു തുറക്കുന്നു പിന്നെയും പിന്നെയും!
നീ മാത്രമെങ്ങു പൊയീ !
നീ മാത്രമെങ്ങു പൊയീ !


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൃഷ്ണതുളസിക്കതിരുകള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
നഷ്ടവസന്തത്തിൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
ശരദിന്ദുമലർ ദീപ
ആലാപനം : പി ജയചന്ദ്രൻ, സെല്‍മ ജോര്‍ജ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
പുഴയിൽ മുങ്ങി താഴും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍