മന്ത്രജാലകം ...
ചിത്രം | തൂവല്‍സ്പര്‍ശം (1990) |
ചലച്ചിത്ര സംവിധാനം | കമല്‍ |
ഗാനരചന | കൈതപ്രം |
സംഗീതം | ഔസേപ്പച്ചന്‍ |
ആലാപനം | ഉണ്ണി മേനോന്‍ |
വരികള്‍
Added by madhavabhadran on October 15, 2011 മന്ത്രജാലകം തുറന്നതിന്ദ്രലോകമോ വര്‍ണ്ണഗോപുരം കടന്നു വന്ന തൂവെളിച്ചമോ പതിഞ്ഞതാളമോടെ അപ്സരസ്സിറങ്ങി വന്നുവോ മെല്ലെ മെയ്യൊതുങ്ങിനിന്ന തുള്ളിമഞ്ഞു പൂക്കളില്‍ സനിതതന്ത്രത്തില്‍ വീണ കാറ്റോ ഈ (മന്ത്രജാലകം) ഇത്തിരിക്കതിരുമാത്മരാഗവുമനാദിതാളമലിയുന്നുവോ സ്വപ്നവീചികളുമാദിഗീതികളുമഞ്ജമാര്‍ന്നുവിലസുന്നുവോ അരികിലായി കെടുതിമനമലിഞ്ഞപോല്‍ മണ്ണില്‍ തുളുമ്പുന്നു സൗരഭ്യപൂരം ഈ (മന്ത്രജാലകം) അര്‍ക്കണങ്ങളിലമഞ്ജശാരുതയിലേഴുവര്‍ണ്ണമിയലുന്നുവോ ഏകതന്തിയിലനന്തരാഗവുമിണങ്ങിമീട്ടിയുണരുന്നുവോ മലനിരകവിയുമിതളലിഞ്ഞപോല്‍ വിണ്ണില്‍ വിളങ്ങുന്നു സൗന്ദരജാലം ഈ (മന്ത്രജാലകം) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മാനത്തെ
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്‍
- കന്നിപ്പീലി
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്‍
- കന്നിപ്പീലി
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്‍