Amme maayaamaye ...
Movie | Idimuzhakkam (1980) |
Movie Director | Sreekumaran Thampi |
Lyrics | Sreekumaran Thampi |
Music | Shyam |
Singers | Vani Jairam, Chorus |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Jayalakshmi Ravindranath Amme mahaamaaye njangade kanneer kandille ennum koran kaikalilenthom kumbilu kandille amme mahaamaaye thrukkannonnu thurakille swapnangalkkum dukhangalkkum utharam neeyalle (amme mahaamaaye.......) thettimoottil kudikollum kalee thekkumkaavile sree bhadrakaalee (thettimoottile.......) thaalappookkal melappookkal thaalappolikalum unarunaroo unarunaroo udayavale nee (amme mahaamaaye.....) oho.....o o o ......oho.....o o o.... mudithottadivareyaadiyabhishekatheertham aahaa....oho...aa.... athilaliyum kumkuma malaradiyante raktham aahaa....oho...aa.... panineerumadi pattaada chutti - 2 pala pookkal cherunnoru niramaala chaarthi vilangunna nin roopam adiyangalkkabhayam vilangunna nin roopam adiyangalkkabhayam (amme mahaamaaye.....) devikku karppoora neeraanjanam devikku chaarthuvaan gomedakam nithye niraamaye neeye thuna nirmmale nisthule neeye thuna gathikettalayunnavaril kaniyunnathenno aahaa....oho...aa.... adiyangal nin ponnoli kaanunnathenno aahaa....oho...aa.... sathyam neeyalle dharmmam neeyalle - 2 irukannum poottikkondurangunnuvo nee unaraatheyunaraathe urangunnuvo nee unaraatheyunaraathe urangunnuvo nee (amme mahaamaaye......) | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് അമ്മേ മഹാമായേ ഞങ്ങടെ കണ്ണീർ കണ്ടില്ലേ എന്നും കോരൻ കൈകളിലേന്തും കുമ്പിളു കണ്ടില്ലേ അമ്മേ മഹാമായേ തൃക്കണ്ണൊന്നു തുറക്കില്ലേ സ്വപ്നങ്ങൾക്കും ദുഃഖങ്ങൾക്കും ഉത്തരം നീയല്ലേ (അമ്മേ മഹാമായേ.......) തെറ്റിമൂട്ടിൽ കുടികൊള്ളും കാളീ തെക്കുംകാവിലെ ശ്രീ ഭദ്രകാളീ (തെറ്റിമൂട്ടിൽ.......) താളപ്പൂക്കൾ മേളപ്പൂക്കൾ താലപ്പൊലികളും ഉണരുണരൂ ഉണരുണരൂ ഉടയവളേ നീ (അമ്മേ മഹാമായേ.....) ഓഹോ...ഓ ഓ ഓ...ഓഹോ...ഓ ഓ ഓ... മുടിതൊട്ടടിവരെയാടി അഭിഷേകതീർത്ഥം ആഹാ....ഓഹോ...ആ.... അതിലലിയും കുങ്കുമമലരടിയന്റെ രക്തം ആഹാ....ഓഹോ...ആ.... പനിനീരുമാടി പട്ടാട ചുറ്റി - 2 പല പൂക്കൾ ചേരുന്നൊരു നിറമാല ചാർത്തി വിളങ്ങുന്ന നിൻ രൂപം അടിയങ്ങൾക്കഭയം വിളങ്ങുന്ന നിൻ രൂപം അടിയങ്ങൾക്കഭയം (അമ്മേ മഹാമായേ.....) ദേവിക്കു കർപ്പൂര നീരാഞ്ജനം ദേവിക്കു ചാർത്തുവാൻ ഗോമേദകം നിത്യേ നിരാമയേ നീയേ തുണ നിർമ്മലേ നിസ്തുലേ നീയേ തുണ ഗതികെട്ടലയുന്നവരിൽ കനിയുന്നതെന്നോ ആഹാ....ഓഹോ...ആ.... അടിയങ്ങൾ നിൻ പൊന്നൊളി കാണുന്നതെന്നോ ആഹാ....ഓഹോ...ആ.... സത്യം നീയല്ലേ ധർമ്മം നീയല്ലേ - 2 ഇരുകണ്ണും പൂട്ടിക്കൊണ്ടുറങ്ങുന്നുവോ നീ ഉണരാതെയുണരാതെ ഉറങ്ങുന്നുവോ നീ ഉണരാതെയുണരാതെ ഉറങ്ങുന്നുവോ നീ (അമ്മേ മഹാമായേ......) |
Other Songs in this movie
- Kaalam Thelinju
- Singer : S Janaki, P Jayachandran | Lyrics : Sreekumaran Thampi | Music : Shyam
- Odivaa Kaatte
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Shyam
- Maranju daivama vaanil
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Shyam