View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kizhakku Kizhakku ...

MovieDaaham (1965)
Movie DirectorKS Sethumadhavan
LyricsVayalar
MusicG Devarajan
SingersRenuka

Lyrics

Lyrics submitted by: Sreedevi Pillai

Kizhakku kizhakku kizhakkan kaattile
Kinginikkoottile thathamma
Pandoru chakkipparunthinte veettil
Paattu kacherikku poyi (kizhakku)

Kunjichiraku mulaykkaatha kunjine
Koode kondu poy thathamma (kunji)
Pachappanam koottinullil urakki
pallavi paadi thathamma (2)

Paattinidaykku panam thatha chodhichu
Pallu kadikkanathaaraanu?
Chakkipparnuthu vilichu paranju
Puthari chorile kallaanu

Kacheri theernnappol veettinte muttathu
Chakkipparunthine kandilla
Tharaattu kettu mayangi urangiya
Thankakkudathine kandilla

Kaalathu chakkipparunthu chavachitta
Kunjine kandu thathamma
Ithiri chundum ilam chirakum kandu
Pottikkaranju thathamma
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കിഴക്ക് കിഴക്ക് കിഴക്കന്‍ കാട്ടിലെ
കിങ്ങിണിക്കൂട്ടിലെ തത്തമ്മ
പണ്ടൊരു ചക്കിപ്പരുന്തിന്‍റെ വീട്ടില്‍
പാട്ടുകച്ചേരിക്ക് പോയി...

കുഞ്ഞിച്ചിറകു മുളയ്ക്കാത്ത കുഞ്ഞിനെ
കൂടെക്കൊണ്ടു പോയ് തത്തമ്മ...
പച്ചപ്പനംകൂട്ടിനുള്ളിലുറക്കി
പല്ലവി പാടീ തത്തമ്മ..

പാട്ടിന്നിടയ്ക്കു പനംതത്ത ചോദിച്ചു
പല്ലു കടിക്കണതാരാണ്?
ചക്കിപ്പരുന്തു വിളിച്ചു പറഞ്ഞു
പുത്തരിച്ചോറിലെ കല്ലാണ്

കച്ചേരി തീര്‍ന്നപ്പോ വീട്ടിന്‍റെ മുറ്റത്ത്
ചക്കിപ്പരുന്തിനെ കണ്ടില്ല
താരാട്ട് കേട്ടു മയങ്ങിയുറങ്ങിയ
തങ്കക്കുടത്തിനെ കണ്ടില്ല

കാലത്തു ചക്കിപ്പരുന്തു ചവച്ചിട്ട
കുഞ്ഞിനെ കണ്ടു തത്തമ്മ
ഇത്തിരിച്ചുണ്ടുമിളം ചിറകും കണ്ട്
പൊട്ടിക്കരഞ്ഞൂ തത്തമ്മ


Other Songs in this movie

Ekaantha Kaamuka
Singer : P Susheela, AM Raja   |   Lyrics : Vayalar   |   Music : G Devarajan
Vedana Vedana
Singer : KJ Yesudas   |   Lyrics : Vayalar   |   Music : G Devarajan
Padachavanundenkil
Singer : CO Anto   |   Lyrics : Vayalar   |   Music : G Devarajan