View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനോരഥമെന്നൊരു ...

ചിത്രംശകുന്തള (1965)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി സുശീല, കോറസ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

manoradhamennoru radhamundo
arinjoodaa...
manmadhanennoru devanundo
arinjooda...
manoradhamennoru radhamundo
manmadhanennoru devanundo
arinjoodaa arinjoodaa arinjoodaa

swapnangal thelikkunna theril - avan
swargathunniravil vannirangarundo?
kamalappoom kanmunakal kaatti - avan
kanyakamare vannu mayakkarundo?
avan mayakkarundo?
najngalkkarinjoodaa thozhee arinjooda

mohangal thalirkkunna ravil - avan
daahampoondarikil vannu pulkarundo?
thangakkai nakhangalaal maaril - avan
sringara kavithakal kurikkarundo?
avan kurikkarundo?
njangalkkarinjooda thozhee arinjooda..
(manoradham)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മനോരഥമെന്നൊരു രഥമുണ്ടോ
അറിഞ്ഞൂടാ...
മന്മഥനെന്നൊരു ദേവനുണ്ടോ
അറിഞ്ഞൂടാ...
മനോരഥമെന്നൊരു രഥമുണ്ടോ
മന്മഥനെന്നൊരു ദേവനുണ്ടോ
അറിഞ്ഞൂടാ...അറിഞ്ഞൂടാ...അറിഞ്ഞൂടാ...

സ്വപ്‌നങ്ങള്‍ തെളിക്കുന്ന തേരില്‍ - അവന്‍
സ്വർഗ്ഗത്തുന്നിരവില്‍ വന്നിറങ്ങാറുണ്ടോ?
ആ..ആ..ആ
സ്വപ്‌നങ്ങള്‍ തെളിക്കുന്ന തേരില്‍ - അവന്‍
സ്വർഗ്ഗത്തുന്നിരവില്‍ വന്നിറങ്ങാറുണ്ടോ?
കമലപ്പൂങ്കണ്മുനകള്‍ കാട്ടി - അവന്‍
കന്യകമാരെ വന്നു മയക്കാറുണ്ടോ?
അവന്‍ കന്യകമാരെ വന്നു മയക്കാറുണ്ടോ?
ഞങ്ങള്‍ക്കറിഞ്ഞൂടാ തോഴീ അറിഞ്ഞൂടാ

മനോരഥമെന്നൊരു രഥമുണ്ടോ
മന്മഥനെന്നൊരു ദേവനുണ്ടോ
അറിഞ്ഞൂടാ...അറിഞ്ഞൂടാ...അറിഞ്ഞൂടാ...

മോഹങ്ങള്‍ തളിര്‍ക്കുന്ന രാവില്‍ - അവൻ
ദാഹം പൂണ്ടരികില്‍ വന്നു പുൽകാറുണ്ടോ?
ആ..ആ..ആ
മോഹങ്ങള്‍ തളിര്‍ക്കുന്ന രാവില്‍ - അവന്‍
ദാഹം പൂണ്ടരികില്‍ വന്നു പുൽകാറുണ്ടോ ?
തങ്കക്കൈനഖങ്ങളാല്‍ മാറില്‍ - അവന്‍
ശൃംഗാരകവിതകള്‍ കുറിക്കാറുണ്ടോ ?
അവന്‍ ശൃംഗാരകവിതകൾ കുറിക്കാറുണ്ടോ ?
ഞങ്ങള്‍ക്കറിഞ്ഞൂടാ തോഴീ അറിഞ്ഞൂടാ
(...മനോരഥമെന്നൊരു.. )  


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മന്ദാരത്തളിര്‍പോലെ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ശാ‍രികപ്പൈതലേ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
സ്വര്‍ണ്ണത്താമരയിതളിലുറങ്ങും
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പ്രിയതമാ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മാലിനിനദിയില്‍
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വനദേവതമാരേ
ആലാപനം : പി ബി ശ്രീനിവാസ്‌, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കാമവര്‍ദ്ധിനിയാം [വര്‍ണ്ണിപ്പതെങ്ങിനെ (കൃഷ്ണകുചേല)]
ആലാപനം : പി ലീല, എം എല്‍ വസന്തകുമാരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ഗുരു ബ്രഹ്മ
ആലാപനം :   |   രചന : പരമ്പരാഗതം   |   സംഗീതം : ജി ദേവരാജൻ
കാലില്‍ ചിലങ്ക
ആലാപനം :   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കണ്ണില്‍ അശ്രുജാലമോടെ
ആലാപനം :   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പിതാ രക്ഷതി
ആലാപനം :   |   രചന : പരമ്പരാഗതം   |   സംഗീതം : ജി ദേവരാജൻ
പുള്ളിമാന്‍ മിഴി
ആലാപനം :   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പുത്രോഹി കന്യ (പോവുകയല്ലോ)
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : പി ഭാസ്കരൻ, വയലാര്‍, പരമ്പരാഗതം   |   സംഗീതം : ജി ദേവരാജൻ, കെ രാഘവന്‍