View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കരിമ്പന കൂട്ടങ്ങൾക്കിടയിൽ ...

ചിത്രംകരിമ്പന (1980)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനബിച്ചു തിരുമല
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jija Subramanian

Karibanakkoottangalkkidayil
irulin karimpadakkunninte mukalil
oru thanka panayola thalir virinju
athil pulari than akkanikkudam thelinju
akkanikkudam thelinju
(Karimbana...)

Mukhammoodi aniyaatha mooka soundaryangal
mungikkulichu kerum vaahiniyil (2)
kaikkumpil jalam kori prarthichu nilkkunnu
kaithayum thaazhayum thazhuthaamayum thazhuthaamayum
amme maariyamman thaaye adiyangalkkoru sharanam neeye (5)
Mukil thaadi vecha maamalakal kaattil
mukha kshouram nadathumee thazhvarayil (2)
nizhalum velichavum pazhampaattukal paadi
panampaaya neyyunnu pakalukalil pakalukalil

kaalamaam kollante aalayil ulayoothi kaalathu
chuttedutha sooryabimbam (2)
verumoru panthaakki kizhakkum padinjaarum
vilayaadaan orungunnu raappakalolam pakalanthiyolam
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

കരിമ്പനക്കൂട്ടങ്ങള്‍ക്കിടയില്‍ - ഇരുളിന്‍
കരിമ്പടക്കുന്നിന്റെ മുകളില്‍
ഒരു തങ്കപ്പനയോലത്തളിര്‍ വിരിഞ്ഞു - അതില്‍
പുലരിതന്‍ അക്കാനിക്കുടം തെളിഞ്ഞു...

മുഖംമൂടിയണിയാത്ത മൂകസൌന്ദര്യങ്ങള്‍
മുങ്ങിക്കുളിച്ചുകേറും വാഹിനിയില്‍
കൈക്കുമ്പിള്‍ ജലം കോരി പ്രാര്‍ത്ഥിച്ചു നില്‍ക്കുന്നു
കൈതയും താഴയും തഴുതാമയും...

അമ്മേ മാരിയമ്മന്‍ തായേ
അടിയങ്ങള്‍ക്കൊരു ശരണം നീയെ...

മുകില്‍ മുടിത്താടിവച്ച മാമലകള്‍ - കാറ്റില്‍
മുഖക്ഷൌരം നടത്തുമീ താഴ്വരയില്‍
നിഴലും വെളിച്ചവും പഴമ്പാട്ടുകള്‍ പാടി
പനമ്പായ നെയ്യുന്നു പകലുകളില്‍...

നാരെടുക്കെടി ചിപ്പവും പുട്ടിലും നെയ്യെടി നങ്ങേലീ
പായെടുക്കെടി ചക്കരച്ചാറതിൽ ചിക്കെടി കുഞ്ചാളീ
കുട്ടിക്കടവങ്ങൾ പനംവട്ടികൾ പെട്ടകങ്ങൾ
വെക്കം മെനഞ്ഞെടുത്താൽ കരിക്കാടിക്ക് കൊറ്റു കിട്ടും

കാലമാം കൊല്ലന്‍റെ ആലയില്‍ ഉലയൂതി
കാലത്തു ചുട്ടെടുത്ത സൂര്യബിംബം
വെറുമൊരു പന്താക്കി കിഴക്കും പടിഞ്ഞാറും
വിളയാടാനൊരുങ്ങുന്നു രാപ്പകലോളം
പകലന്തിയോളം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരിമ്പാറകള്‍ക്കുള്ളിലും
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
കൊമ്പിൽ കിലുക്കും കെട്ടി
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
പ്രണയം വിളമ്പും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍