View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രണയം വിളമ്പും ...

ചിത്രംകരിമ്പന (1980)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനബിച്ചു തിരുമല
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Pranayam vilambum vasanthangal
hrudayam thulumbum sugandhangal
janmaantharangal shruthicherthu meettum
thamburu naadatharangangal...

neelaraavinte maaLangalil yakshi-
ppaalakal poomanam veeshunna velayil
sarppangaleppole thangalil thangalil
kothipparikkum vikaarangalalla naam
ullinteyullil uruthirinjoorum
nirmmalamaam anuraagangal...

ambalakkaavil aalukaanaa kaattu-
chembakapponthayil madhyaahnavelayil
pachilapullaanjippaayayil maathrakal
pankitum shwaasanishwaasangalalla naam
antharaathmaavil alinjalinjethum
sundaramaam abhilaashangal...
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

പ്രണയം വിളമ്പും വസന്തങ്ങള്‍
ഹൃദയം തുളുമ്പും സുഗന്ധങ്ങള്‍
ജന്മാന്തരങ്ങള്‍ ശ്രുതിചേര്‍ത്തുമീട്ടും
തംബുരു നാദതരംഗങ്ങള്‍...

നീലരാവിന്റെ മാളങ്ങളില്‍ യക്ഷി-
പ്പാലകള്‍ പൂമണം വീശുന്ന വേളയില്‍
സര്‍പ്പങ്ങളെപ്പോലെ തങ്ങളില്‍ തങ്ങളില്‍
കൊത്തിപ്പറിക്കും വികാരങ്ങളല്ല നാം
ഉള്ളിന്റെയുള്ളില്‍ ഉരുത്തിരിഞ്ഞൂറും
നിര്‍മ്മലമാം അനുരാഗങ്ങള്‍...

അമ്പലക്കാവില്‍ ആളുകാണാ കാട്ടു-
ചെമ്പകപ്പൊന്തയില്‍ മദ്ധ്യാഹ്നവേളയില്‍
പച്ചിലപ്പൂല്ലാഞ്ഞിപ്പായയില്‍ മാത്രകള്‍
പങ്കിടും ശ്വാസനിശ്വാസങ്ങളല്ല നാം
അന്തരാത്മാവില്‍ അലിഞ്ഞലിഞ്ഞെത്തും
സുന്ദരമാം അഭിലാഷങ്ങള്‍...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരിമ്പാറകള്‍ക്കുള്ളിലും
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
കരിമ്പന കൂട്ടങ്ങൾക്കിടയിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
കൊമ്പിൽ കിലുക്കും കെട്ടി
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍