View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആറ്റുമ്മണമ്മേലെ[ഉണ്ണിയാര്‍ച്ച നാടകം] ...

ചിത്രംക്രിസ്തുമസ്‌ രാത്രി (1961)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനപി ഭാസ്കരൻ
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംപി ലീല, കമുകറ, എ പി കോമള

വരികള്‍

Added by Susie on May 12, 2009
Ankam kurichu padakkalathil
iru simhangal porinnorukkukal koottavae
veeranaamaaromal thannude bandhu
than cheri maari kulam kuththaan thunikayaay

ankachchurika vilakkunna kollanum kallappanikkavan kaikkooli ekinaan

Aaaaa...Chanthuuuu...Neeyaanoodaa Enne chathichathu...paramadrohi..Ayyooo

Drohi..drohi..drohi..Aaaaa

veenu kidannu pidayunnu bhoomiyil
veera paraakramiyaayoru chekavan
koodappirappaaya chandoo kulam kuthi
kooru marinju kuthikaalu vetti nee
naanichu than thala thaazhthunnu keralam
heenanaam ninnude vanchanaavriththiyaal

unmapporulaam sakshaal lokanaarkkavilammayaanae
udavaalane urumiyaane Ooralaaraane sathyam

ennude sodarane chathiyale konnoru kallachathiyante aa thala
pettu veezhunnoren ponnunniye padachattayaniyichu porinnayachu njaan
vettinnu vettanna veera dharmmathinaal
vetti veezhthi kaazhcha kaanum orudinam sathyam..sathyam..sathyam..

----------------------------------

Added by Susie on September 11, 2009
അങ്കം കുറിച്ചു പടക്കളത്തിൽ
ഇരു സിംഹങ്ങൾ പോരിന്നൊരുക്കുകൾ കൂട്ടവേ
വീരനാമാരോമൽ തന്നുടെ ബന്ധു
തൻ ചേരി മാറി കുലം കുത്താൻ തുനികയായ്‌...

അങ്കച്ചുരിക വിളക്കുന്ന കൊല്ലനും കള്ളപ്പണിക്കവൻ
കൈക്കൂലി ഏകിനാൻ....

ആ...ചന്തൂ...നീയാണോടാ എന്നെ ചതിച്ചത്‌...പരമദ്രോഹി..അയ്യോ....

ദ്രോഹി..ദ്രോഹി..ദ്രോഹി..ആ....

വീണു കിടന്നു പിടയുന്നു ഭൂമിയിൽ
വീര പരാക്രമിയായൊരു ചേകവൻ
കൂടപ്പിറപ്പായ ചന്ദൂ..... കുലം കുത്തി
കൂറു മറിഞ്ഞു കുതികാലു വെട്ടി നീ
നാണിച്ചു തൻ തല താഴ്ത്തുന്നു കേരളം
ഹീനനാം നിന്നുടെ വഞ്ചനാവൃത്തിയാൽ

ഉണ്മപ്പൊരുളാം സാക്ഷാൽ ലോകനാർക്കാവിലമ്മയാണെ
ഉടവാളാണെ ഉറുമിയാണെ ഊരാളാരാണെ സത്യം

എന്നുടെ സോദരനെ ചതിയാലെ കൊന്നോരു കള്ളച്ചതിയന്റെ ആ തല
പെറ്റു വീഴുന്നൊരെൻ പൊന്നുണ്ണിയെ പടച്ചട്ടയണിയിച്ചു പോരിന്നയച്ചു ഞാൻ
വെട്ടിന്നു വെട്ടെന്ന വീര ധർമ്മത്തിനാൽ
വെട്ടി വീഴ്ത്തി കാഴ്ച കാണും ഒരുദിനം സത്യം..സത്യം..സത്യം..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിണ്ണില്‍ നിന്നും
ആലാപനം : പി ലീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
മിശിഹാനാഥന്‍
ആലാപനം : കോറസ്‌, ടി എസ്‌ കുമരേശ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ലേലം കാലേ
ആലാപനം : എ പി കോമള   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കിനാവിന്റെ
ആലാപനം : എ പി കോമള   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കണ്മണി കരയല്ലേ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
വരണുണ്ടു ലാത്തി
ആലാപനം : ടി എസ്‌ കുമരേശ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
അപ്പോഴെ ഞാന്‍
ആലാപനം : കമുകറ, എ പി കോമള   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
നന്മനിറഞ്ഞോരമ്മേ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കരിങ്കാറു നേര്‍ത്തല്ലോ
ആലാപനം : കമുകറ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
എന്തിനു നീയിനിയും
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍