View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുന്നാരേ പൂന്തിങ്കളേ ...

ചിത്രംകടത്ത് (1981)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംശ്യാം
ആലാപനംഉണ്ണി മേനോന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Punnaare poonthinkale
raavil chaayal poomoodivaa
pennaale thenkinname
neeyee kaayaltheerathu vaa

thanuthu nanuthu veluthamegham polum
kadathu kadannu neelaakaashatheerathirangi....
O...O...O...innu thaazhe anthiveenu kannadacha
thengumchottil....
koorayil vaazhumen mohaaveshame
ee nilaathoniyil neeyum koodevaa
punnaare poonthinkale
raavil chaayal poomoodivaa

elelom heylasaa elelom heylasa
elelom heylasa elelom heylasa

thuduthu minuthu karuthameyyil kaalam
pakuthu nirachu thaarunyathin laavanyamellaam
O...O...O...ninne nokki neythedutha noorunooru sankalpangal
innumen ullile panneerppanthalil
ninneyum kaathithaa nilpoo mookamaay
(punnaare poonthikale.....)
 
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

പുന്നാരേ പൂന്തിങ്കളേ
രാവിൽ ചായൽ പൂമൂടിവാ
പെണ്ണാളേ തേൻകിണ്ണമേ
നീയീ കായൽ തീരത്തു വാ

തണുത്തു നനുത്തു വെളുത്തമേഘം പോലും
കടത്തു കടന്നു നീലാകാശതീരത്തിറങ്ങി....
ഓ...ഓ...ഓ....ഇന്നു താഴെ അന്തിവീണു കണ്ണടച്ച
തെങ്ങുംചോട്ടിൽ....
കൂരയിൽ വാഴുമെൻ മോഹാവേശമേ
ഈ നിലാത്തോണിയിൽ നീയും കൂടെവാ
പുന്നാരേ പൂന്തിങ്കളേ
രാവിൽ ചായൽ പൂമൂടിവാ

ഏലേലോം ഹെയ്‌ലസാ ഏലേലോം ഹെയ്‌ലസ
ഏലേലോം ഹെയ്‌ലസാ ഏലേലോം ഹെയ്‌ലസ

തുടുത്തു മിനുത്തു കറുത്തമെയ്യിൽ കാലം
പകുത്തു നിറച്ചു താരുണ്യത്തിൻ ലാവണ്യമെല്ലാം
ഓ...ഓ...ഓ...നിന്നെ നോക്കി നെയ്തെടുത്ത
നൂറുനൂറു സങ്കൽപങ്ങൾ
ഇന്നുമെൻ ഉള്ളിലെ പന്നീര്‍പ്പന്തലിൽ
നിന്നെയും കാത്തിതാ നിൽപൂ മൂകമായ്‌
(പുന്നാരേ പൂന്തികളേ.....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ചണാത്തി കുന്നുമ്മേല്‍
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
വെണ്ണിലാ ചോലയിൽ
ആലാപനം : എസ് ജാനകി, ഉണ്ണി മേനോന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
ഓളങ്ങൾ താളം തല്ലുമ്പോൾ
ആലാപനം : ഉണ്ണി മേനോന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
പ്രേമരാഗം പാടിവന്നൊരു
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
മുത്തിയമ്മൻ
ആലാപനം : വാണി ജയറാം, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം