View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊച്ചീക്കാരത്തി ...

ചിത്രംതൊമ്മന്റെ മക്കള്‍ (1965)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനവയലാര്‍
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംപി ബി ശ്രീനിവാസ്‌, കെ പി ഉദയഭാനു

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kochikkarathi kochu penne- ninte
kochu pothikkettilenthaanu
vayanaadan puzhayile meenaano
valaveesikkittiya muthaano (kochi)

vayanaadan puzhayile meenalla
valaveesikkittiya muthalla
vazhiyilkkandoru cheruppakkaarante
karalinnullile kuliraanu! (kochi)

karalile kulirumkondodalle
kadamizhikkoninaal thallallae
appanumammayum palliyil pokumbol aavazhi njaanonnu vannotte (kochi)

pinangaan vilichaaluminangaan vilichaalum
paribhavichodunna penne
manassukondanuraaga kurimaanamezhuthumbol
marakkalle neeyente melvilaasam (kochi)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കൊച്ചീക്കാരത്തി കൊച്ചു പെണ്ണേ- നിന്റെ
കൊച്ചു പൊതിക്കെട്ടിലെന്താണ്‌
വയനാടൻ പുഴയിലെ മീനാണോ
വലവീശിക്കിട്ടിയ മുത്താണോ (കൊച്ചീ..)

വയനാടൻ പുഴയിലെ മീനല്ല
വലവീശിക്കിട്ടിയ മുത്തല്ല
വഴിയിൽക്കണ്ടൊരു ചെറുപ്പക്കാരന്റെ
കരളിന്നുള്ളിലെ കുളിരാണ്‌! (കൊച്ചീ..)

കരളിലെ കുളിരുംകൊണ്ടൊടല്ലേ
കടമിഴികോണിനാൽ തല്ലല്ലേ
അപ്പനുമമ്മയും പള്ളിയിൽ പോകുമ്പോൾ
ആവഴി ഞാനൊന്നു വന്നോട്ടെ (കൊച്ചീ..)

പിണങ്ങാൻ വിളിച്ചാലുമിണങ്ങാൻ വിളിച്ചാലും
പരിഭവിച്ചോടുന്ന പെണ്ണേ
മനസ്സുകൊണ്ടനുരാഗ കുറിമാനമെഴുതുമ്പോൾ
മറക്കല്ലേ നീയെന്റെ മേൽവിലാസം (കൊച്ചീ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആദ്യരാത്രി മധുവിധുരാത്രി
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഞാനുറങ്ങാന്‍ പോകും
ആലാപനം : എസ് ജാനകി   |   രചന : വര്‍ഗ്ഗീസ് മാളിയേക്കല്‍   |   സംഗീതം : കെ വി ജോബ്‌
ചെകുത്താന്‍ കയറിയ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
അങ്ങനെയങ്ങനെ എന്‍ കരള്‍
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
നില്ലു നില്ലു നാണക്കുടുക്കകളേ
ആലാപനം : എസ് ജാനകി, പി ലീല, പി ബി ശ്രീനിവാസ്‌, കെ പി ഉദയഭാനു   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഞാനുറങ്ങാൻ പോകും (ശോകം) (ബിറ്റ്)
ആലാപനം : എസ് ജാനകി   |   രചന : വര്‍ഗ്ഗീസ് മാളിയേക്കല്‍   |   സംഗീതം : കെ വി ജോബ്‌