View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സിന്ദൂരപ്പൊട്ടുകൾ തൊട്ടൂ ...

ചിത്രംചിലന്തിവല (1982)
ചലച്ചിത്ര സംവിധാനംവിജയാനന്ദ്
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഗുണസിംഗ്‌
ആലാപനംവാണി ജയറാം
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by jayalakshmi.ravi@gmail.com on July 29, 2010
സിന്ദൂരപ്പൊട്ടുകൾ തൊട്ടു
മന്ദാരപ്പൂവുകൾ ചൂടി
ഒരുങ്ങുന്ന വനകന്യകേ
പുലർക്കാല മഞ്ഞിന്റെ കുളിരുള്ള കാട്ടിൽ
പുളകങ്ങൾ പൂക്കുന്നു നിന്നെ
(സിന്ദൂരപ്പൊട്ടുകൾ....)

നിറമോലും മേഘങ്ങൾ നിൻ മേനി പൊതിയും
നവനീതനാളങ്ങൾ നിൻ കണ്ണിൽ തെളിയും
ഈ അഴകിൽ എൻ മൌനങ്ങൾ പാടും - 2
സ്വപ്നങ്ങൾതൻ കുടിലിൽ നിൻ വള്ളിക്കുടിലിൽ - 2
നില്ക്കുമ്പോൾ ഊറുന്നു എന്നിൽ നൂറു വർണ്ണങ്ങൾ
ഇറുത്തോട്ടെ അണിഞ്ഞൊട്ടേ നിൻ പൂക്കൾ ഞാൻ
(സിന്ദൂരപ്പൊട്ടുകൾ....)

കതിർപോലെ കിരണങ്ങൾ നിൻ കൈകൾ പേറും
കണിപോലെ മുകുളങ്ങൾ നിൻ മെയ്യിലുതിരും
നിൻ കടലിൽ ഞാൻ രോമാഞ്ചം കൊള്ളും - 2
കുയിൽ വേണുവൂതും കാലം വാസന്തകാലം - 2
പകരുന്നു മധുരങ്ങൾ ഏതോ മോഹഹംസങ്ങൾ
കവർന്നോട്ടേ നുകർന്നോട്ടേ നിൻ തേൻകണം
(സിന്ദൂരപ്പൊട്ടുകൾ....)
അഹാഹാ ഹാഹഹാഹാ ഒഹൊഹൊ
ലലലാ....ലലല്ലലാ...  


----------------------------------

Added by jayalakshmi.ravi@gmail.com on July 29, 2010
Sindoorappottukal thottu
mandaarappoovukal choodi
orungunna vanakanyake
pularkkaala manjinte kulirulla kaattil
pulakangal pookkunnu ninne
(sindoorappottukal....)

niramolum meghangal nin meni pothiyum
navaneethanaalangal nin kannil theliyum
ee azhakil en mounangal paadum - 2
swapnangalthan kudilil nin vallikkudilil - 2
nilkkumbol oorunnu ennil nooru varnangal
iruthotte aninjotte nin pookkal njaan
(sindoorappottukal....)

kathirpole kiranangal nin kaikal perum
kanipole mukulangal nin meyyil uthirum
nin kadalil njaan romaancham kollum - 2
kuyil venuvoothum kaalam vaasanthakaalam - 2
pakarunnu madhurangal etho mohahamsangal
kavarnnotte nukarnnotte nin thenkanam
(sindoorappottukal....)
ahaahaa haahahaahaa ohoho
lalalaa....lalallalaa...
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എങ്ങും സന്തോഷം
ആലാപനം : വാണി ജയറാം, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗുണസിംഗ്‌
ഗുഡ് മോർണിങ്ങ്
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗുണസിംഗ്‌
കാഞ്ചനനൂപുരം കിലുങ്ങുന്നു
ആലാപനം : പി ജയചന്ദ്രൻ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗുണസിംഗ്‌