ഭരതമുനിയൊരു കളം വരച്ചു ...
ചിത്രം | യവനിക (1982) |
ചലച്ചിത്ര സംവിധാനം | കെ ജി ജോര്‍ജ്ജ് |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എം ബി ശ്രീനിവാസന്‍ |
ആലാപനം | കെ ജെ യേശുദാസ്, സെല്‍മ ജോര്‍ജ് |
വരികള്‍
Added by maathachan@gmail.com on November 4, 2008,corrected by Rajagopalവിരുത്തം: കദളീവനങ്ങളിൽപ്പാടുന്ന കളിത്തത്തേ കഥകളുറങ്ങുമീ മണ്ണിന്റെ മണിമുത്തേ ഇനിയുമൊരു കഥ പറയാൻ പോരൂ കതിർ മണികൾ, കനികളും നേദിക്കാം പോരൂ തത്തേ ഇവിടെയുറങ്ങുന്നു ശിലയായഹല്യമാർ ഇനിയും തോർന്നീലല്ലോ ഭൂമികന്യതൻ കണ്ണീർ അപമാനിതയായ പാഞ്ചാലിയുടെ ശാപ ശപഥങ്ങൾതൻ കഥ ഇവിടെത്തുടരുന്നു മലർക്കുമ്പിളിലൊരു മാതളക്കനിയുമായ് വിളിപ്പൂ കാലം കഥ തുടരൂ നീയെൻ തത്തേ പല്ലവി: ഭരതമുനിയൊരു കളം വരച്ചു ഭാസകാളിദാസർ കരുക്കൾ വച്ചു കറുപ്പും വെളുപ്പും കരുക്കൾ നീക്കി കാലം കളിക്കുന്നു ആരോ കൈകൊട്ടിച്ചിരിക്കുന്നു അനുപല്ലവി: ചിരിക്കും, കരയും അടുക്കും അകലും കരുക്കളീ നമ്മളല്ലേ? കാണികൾ, കളിക്കാർ, നമ്മളല്ലേ? (ഭരതമുനി..) ചരണം: ഇണങ്ങും പിണങ്ങും ഇണ വേര്‍പിരിയും, നിഴലുകൾ നമ്മളല്ലേ? നിഴലുകളാടും അരങ്ങിതല്ലേ? (ഭരതമുനി..) ---------------------------------- Added by maathachan@gmail.com on November 4, 2008 virutham: kadaleevanangalil padunna kalithathhe! kadhakalurangumee mannitne manimuthe! iniyomoru kadha parayan poroo! kathir- manikal, kanikalum nedikkam porro! thathe! ivideyurangunnu silayaayahalyamaar iniyum thornneelallo bhoomikanyathan kaneer apamanithayaya panchaliyude sapasapadhangalthan kadha ivide thudarunnu malarkkumbililoru mathalakkaniyumaay vilippoo kaalam! kadha thudaroo neeyen thathe! pallavi: bharathamuniyoru kalam varachu bhaasakaalidaasar karukkal vachu karuppum veluppum karukkal neekki kaalam kalikkunnu! aaro kaikotti chirikkunnu! anupallavi: chirikkum karayum adukkum akalum karukkalee nammalalle kaanikal kalikkar nammalalle (bharathamuniyoru..) charanam: inangum pinangum ina verpiriyum, nizhalukal nammalalle nizhalukalaadum arangithalle? (bharathamuniyoru..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മച്ചാനെ തേടി
- ആലാപനം : സെല്‍മ ജോര്‍ജ് | രചന : എം ബി ശ്രീനിവാസന്‍ | സംഗീതം : എം ബി ശ്രീനിവാസന്‍
- മിഴികളിൽ നിറകതിരായി
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- ചെമ്പക പുഷ്പ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍