കുമ്മിയടിക്കുവിൻ ...
ചിത്രം | ഇത് ഞങ്ങളുടെ കഥ (1982) |
ചലച്ചിത്ര സംവിധാനം | പി ജി വിശ്വംഭരന്‍ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ജോണ്‍സണ്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by vikasvenattu@gmail.com on January 18, 2010 കുമ്മിയടിക്കുവിന്‍ കൂട്ടുകാരേ കുമ്മിയടിക്കുവിന്‍ നാട്ടുകാരേ പൊന്നിന്‍ തിരുവോണം വന്നതറിഞ്ഞില്ലേ കുമ്പിട്ടും പൊന്തിയും കുമ്മിയടി (കുമ്മി...) മാവേലിക്കും പൂക്കളം... മാതേവനും പൂക്കളം (മാവേലി) മലയാളക്കരയാകെ വര്‍ണ്ണപ്പൂക്കളം ആഹാ മണ്ണിലും വിണ്ണിലും മണിപ്പൂക്കളം പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ പൂത്തുമ്പി തുള്ളിക്കാന്‍ പൂവേ പൊലി പൂവേ (മാവേലി...) കാലത്തേ നീരാടി പൊന്നോണക്കോടി ചുറ്റി കല്യാണദീപങ്ങള്‍ കൊളുത്തിവച്ച് പൊന്നോണം കൊള്ളണം നൈവേദ്യമുണ്ണണം തൃക്കാക്കരയപ്പനെ വരവേല്‌ക്കണം (മാവേലി...) എല്ലാര്‍ക്കും പൊന്നോണം എല്ലാര്‍ക്കും ഉല്ലാസം എങ്ങെങ്ങും സംഗീതനൃത്തോത്സവം പൊട്ടിപ്പൊട്ടിച്ചിരിക്കണം താളത്തില്‍ കൊട്ടിക്കൊട്ടി കളിക്കണം കളിക്കണം കൂട്ടുകാരേ... (മാവേലി...) ---------------------------------- Added by Susie on January 26, 2010 kummiyadikkuvin koottukaare kummiyadikkuvin naattukaare ponnin thiruvonam vanntharinjille kumbittum ponthiyum kummiyadi (kummi) mavelikkum pookkalam maathevanum pookkalam mavelikkum pookkalam maathevanum pookkalam malayaalakkarayaake varnnappookkalam - aahaa mannilum vinnilum manippookkalam poovepolippoove polippoove polippoove poothumbi thullikkaan poove polippoove (maveli) kaalathe neeraadi ponnonakkodi chutti kalyaanadeepangal koluthivechu ponnonam kollenam naivedyam unnenam thrikkaakkarayappane varavelkkenam (maveli) ellaarkkum ponnonam ellaarkkum ullaasam engengum sangeetha nritholsavam pottippottichirikkenam thaalathil kottikkotti kalikkenam kalikkenam koottukaare (maveli) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്വര്‍ണ്ണ മുകിലേ
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : ജോണ്‍സണ്‍
- എന്റെ കഥ നിന്റെ കഥ
- ആലാപനം : പി ജയചന്ദ്രൻ, ജെ എം രാജു | രചന : പി ഭാസ്കരൻ | സംഗീതം : ജോണ്‍സണ്‍
- നവവർഷത്തിൻ രജനി
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജോണ്‍സണ്‍