View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉദയ ശോഭയിൽ ...

ചിത്രംമദ്രാസിലെ മോൻ (1982)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനഏ പി ഗോപാലന്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 8, 2010

ഉദയശോഭയിൽ ഹൃദയവാടിയിൽ
ആദ്യമുണർന്നൊരു പൊൻമലരോ
അന്തിവെയിലിൻ വർണ്ണപ്രഭയിൽ
ആഴി നൽകിയ പൊന്മുത്തോ
(ഉദയ..)

മഞ്ഞനീരാട്ടും കഴിച്ച്
മുല്ലപ്പൂഞ്ചായലും ചിക്കി
മംഗളവതിയായ് നിൽക്കും നിന്നുടെ
പൂന്തളിർമേനി ഞാൻ കണ്ടോട്ടേ
നിൻ മിഴിയിലെ രൂപം തെളിയട്ടെ
വാർകൂന്തലിലിപ്പൂ തിരുകട്ടെ
പ്രിയസഖീ പ്രിയസഖീ
(ഉദയ..)

മഞ്ജുനീരാളം ഞൊറിയും
കുഞ്ഞു പൂഞ്ചോലയ്ക്കു നാണം
പ്രേമവതിയാം മത്സഖി നിന്നുടെ
മുന്തിരിയധരം നുകരട്ടെ
ഈ നിറകതിർ മാറിൽ മയങ്ങട്ടെ
സ്വപ്നസരസിൽ മുഴുകട്ടെ
പ്രിയസഖീ പ്രിയസഖീ
(ഉദയ..)

----------------------------------

Added by jayalakshmi.ravi@gmail.com on July 4, 2010
Udayashobhayil hrudayavaadiyil
aadyamunarnnoru ponmalaro
anthiveyilin varnnaprabhayil
aazhi nalkiya ponmutho
(udayashobhayil.....)
udayashobhayil.....

manjaneeraattum kazhichu
mullappoonchaayalum chikki
(manjaneeraattum...)
mangalavathiyaay nilkkum ninnude
poonthalirmeni njaan kandotte
nin mizhiyile roopam theliyatte
vaarkoonthalilippoo thirukatte
priyasakhee priyasakhee
udayashobhayil......

manjuneraalam njoriyum
kunjupooncholaykku naanam
(manjuneeraalam.....)
premaavathiyaam malsakhee ninnude
munthiriyadharam nukaratte
ee niramadhumaaril mayangatte njaan
swapnasarassithil muzhukatte
priyasakhee priyasakhee
(udayashobhayil....) 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇളംകൊടി മലര്‍ക്കൊടി
ആലാപനം : പി മാധുരി, കോറസ്‌   |   രചന : ഏ പി ഗോപാലന്‍   |   സംഗീതം : ജി ദേവരാജൻ
സ്ത്രീ ഒരു ലഹരി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഏ പി ഗോപാലന്‍   |   സംഗീതം : ജി ദേവരാജൻ
ഇന്നലെ എന്നതു
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : ഏ പി ഗോപാലന്‍   |   സംഗീതം : ജി ദേവരാജൻ