ഈ മുഖം ...
ചിത്രം | ആക്രോശം (1982) |
ചലച്ചിത്ര സംവിധാനം | എ ബി രാജ് |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ബെന്‍ സുരേന്ദര്‍ |
ആലാപനം | പി ജയചന്ദ്രൻ, വാണി ജയറാം |
വരികള്‍
Lyrics submitted by: Indu Ramesh Ee mukham thoomukham vidarum azhakin sopaanam aa.. aa... ee swaram sundaram pakarum swapna makarandam aa.. aa... onnu cherum velayil jeevanum jeevanum swarggam thedukayaay... (ee mukham... ) pularikkaattin kaliyoonjaalaadi panineerppookkal kulir maalyam choodi ninneyum kaathithaa vaadiyil.. iru mizhi neelam aa vaanil niranju ila veyilum poovithal neele virichu ninte poomettilee vaasaram.. swaagathamarulee prakruthee devi ninakkaay omane.. (ee mukham... ) kanavukal nalkum swara manikal choodi kanakam paavum kathir manikal thedi vannithaa nelvayal kuruvikal.. kuruvikal paadum kalageetham polum aruviyilaliyum dhrutha thaalam polum sangama pulariye vaazhthiyo.. swaagathamarulee prakruthee devi ninakkaay omane... (ee mukham... ) | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ ഈ മുഖം തൂമുഖം വിടരും അഴകിൻ സോപാനം അ ആ ആ ആഹഹാ ഈ സ്വരം സുന്ദരം പകരും സ്വപ്നമകരന്ദം അ ആ ആ ആഹഹാ ഒന്നുചേരും വേളയിൽ ജീവനും ജീവനും സ്വർഗം തേടുകയായ് (ഈ മുഖം തൂമുഖം) പുലരിക്കാറ്റിൻ കളിയൂഞ്ഞാലാടി പനിനീർപ്പൂക്കൾ കുളിർമാല്യം ചൂടി നിന്നെയും കാത്തിതാ വാടിയിൽ ഇരുമിഴിനീലം ആ വാനിൽ നിറഞ്ഞു ഇളവെയിലും പൂവിതൾ നീളെ വിരിച്ചു നിന്റെ പൂമേട്ടിലീ വാസരം സ്വാഗതമരുളീ പ്രകൃതീദേവി നിനക്കായ് ഓമനേ (ഈ മുഖം തൂമുഖം) കനവുകൾ നൽകും സ്വരമണികൾ ചൂടി കനകം പാവും കതിർമണികൾ തേടി വന്നിതാ നെൽവയൽക്കുരുവികൾ കുരുവികൾ പാടും കളഗീതം പോലും അരുവിയിൽ അലിയും ദ്രുതതാളം പോലും സംഗമപ്പുലരിയെ വാഴ്ത്തിയോ സ്വാഗതമരുളീ പ്രകൃതീദേവി നിനക്കായ് ഓമനേ (ഈ മുഖം തൂമുഖം) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇന്നലെ ഇന്നു നാളെ
- ആലാപനം : പി സുശീല, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ബെന്‍ സുരേന്ദര്‍
- വഴിയമ്പലത്തിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ബെന്‍ സുരേന്ദര്‍
- കാടുവിട്ടു നാട്ടിൽവന്ന
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ബെന്‍ സുരേന്ദര്‍