രാഗവതി പ്രിയ ...
ചിത്രം | ഹിമം (1983) |
ചലച്ചിത്ര സംവിധാനം | ജോഷി |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ |
സംഗീതം | ശ്യാം |
ആലാപനം | എസ് ജാനകി, ഉണ്ണി മേനോന്‍ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on January 2, 2011 രാഗവതി പ്രിയ രുചിരവതി എൻ സങ്കല്പ മന്ദാകിനി നാദമാണു നീ ഗീതമാണു നീ ശാലീന ലാവണ്യം ഇടം നെഞ്ചിൽ തുടിക്കുന്ന വികാര പരാഗ പുണ്യോദയം ജീവജലം അതിന്മധുരകണ്മ എൻ കൈവല്യ പഞ്ചാമൃതം കാവ്യമാണു നീ താളമാണു നീ പ്രേമാർദ്ര സംഗീതം ഇടം നെഞ്ചിൽ തുടിക്കുന്ന വികാര പരാഗ പുണ്യോദയം നിറപീലി വിരിക്കും പ്രകൃതി മലർത്താലമുയർത്തും യുവതീ ആരാമ തേജസ്വിനീ പുഴ പാടുമൊരേ സുഖ ഗാനം മുകിൽജാല മനോഹര വാനം ആലോല വേളധ്വനി ഹേമന്തം താരാട്ടും ഈ മഞ്ഞിൽ നീരാട്ടും തോഴീ വന്നീടു നീ മിഴിയിതളിൽ മഴവിൽക്കൊടിയിൽ വർണം കരളിൽ വിരിയും കുളിരിൽ നിറയെ സ്വപ്നം വിരിഞ്ഞ പൂവിൽ തുളുമ്പുമോമൽ സുഗന്ധമാകാൻ വാ (രാഗവതീ...) ധനുമാസ നിലാവല മാല രതിഭാവലയോന്മദ ജ്വാല ഭൂവാകെ ജീവപ്പൊലി ഇതു ദേവസുധാമയ ശാല ഇനി രാസ രസോത്സവലീല മേലാകെ ദാഹത്തുടി ഞാൻ നിന്നിൽ ഭൂപാളം നീയെന്നിൽ ശ്രീരാഗം മോദം കൊള്ളുന്നു ചൊടിയിൽ വിടരും കതിരിൽ വിളയും കനകം ചിറകിൽ ഉണരും പ്രണയം നിറയെ പുളകം നിറഞ്ഞ മാറിൽ തുടിക്കും ഓമൽ സുവർണ്ണ രാഗം താ (ജീവജലം..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 2, 2011 Ragavathi priya ruchiravathi en sankalpa mandakini naadamanu nee gethamaanu nee shaaleena lavanyam idam nenchil thudikkunna vikara paraaga punyodayam Jeevajalam athin madhurakanam en kaivalya panchamrutham kavyamanu nee thaalamaanu nee premaardra samgeetham idam nenchil thudikkunna vikara paraaga punyodayam Nirapeeli virikkum prakruthi malarthaalamuyarthum yuvathi aaraama thejaswini puzha paadumore sukhagaanam mukiljaala manohara vaanam aalola veladhwani hemantham tharaattum ee manjil neeraattum thozhee vanneedu nee mizhiyithalil mazhavilkkodiyil varnnam karalil viriyum kuliril niraye swapnam virinja poovil thulumpumomal sugandhamaakaan vaa (Raagavathi..) Dhanumaasa nilaavala maala rathibhava layonmada jwala bhoovaake jevappoli ithu devasudhamaya shaala ini raasa rasolsava leela melaake daahathudi njan ninnil bhoopaalam neeyennil sreeraagam modam kollunnu chodiyil vidarum kathiril vilayum kanakam chirakil unarum pranayam niraye pulakam niranja maaril thudikkum omal suvarnna raagam thaa (Jeevajalam..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാടുവതെന്തേ
- ആലാപനം : പി ജയചന്ദ്രൻ, എ വി രമണൻ | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- നിന്‍ ജന്മനാള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- വിളമ്പുവാൻ
- ആലാപനം : എസ് ജാനകി, എസ് പി ബാലസുബ്രഹ്മണ്യം, കോറസ്, ജോളി അബ്രഹാം | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- വെണ്‍പനിനീര്‍ കണങ്ങള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- ലില്ലിപ്പൂക്കളാടും
- ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- ഗോമേദകം
- ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- ഗോമേദകം
- ആലാപനം : എസ് ജാനകി, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- ഗോമേദകം
- ആലാപനം : എസ് പി ബാലസുബ്രഹ്മണ്യം | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം