View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആശാനേ എന്റെ ആശാനേ ...

ചിത്രംമുഖ്യമന്ത്രി (1985)
ചലച്ചിത്ര സംവിധാനംആലപ്പി അഷ്റഫ്
ഗാനരചനമധു ആലപ്പുഴ
സംഗീതംകുമരകം രാജപ്പന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത്

വരികള്‍

Lyrics submitted by: Sreedevi Pillai

aashaane ... entaashaane ...
ee naadinte gathiyini enthaanu?
athorkkumbam enikkaadyam sahikkaam
pinne sahikkaan vayya...
achanaane ammayaane eeshwaranaane
eeshwaranaane....(aashaane)

karayaathedaa mone ... namukku vazhiyundaakkaam...

naadu nannaakkaan vanna nethaakkanmaaro
naadu mudikkaan malsaramaaane (naadu)
pakalellaam prasangam socialisa prasangam
paathiraavaakumbol avathaaramedukkum
avanteyoravathaaram....
kudi pidi adi koothaattam
kuzhanjaattam...
ivaraano nammude nethaakkanmaar...
(aashaane)

evide thiranjonnu nokkiyennaalum
azhimathikalude kodi paarunne (evide)
padichaalum rakshayilla
pani cheythaal rakshayilla
paavangalkkee naattil gathiyillallo

swabodhathodee kaazhcha kaanaan vayyaashaane...

piriveduppu thiranjeduppu thattippukal
adadada...paavangalkkee naattil gathiyillallo
(aashaane)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആശാനേ ... എന്റാശാനേ ...
ഈ നാടിന്റെ ഗതിയിനി എന്താണ് ?
അതോര്‍ക്കുമ്പം എനിക്കാദ്യം സഹിക്കാം ...
പിന്നെ സഹിക്കാന്‍ വയ്യാ ...
അച്ഛനാണെ അമ്മയാണെ ഈശ്വരനാണെ
ഈശ്വരനാണെ ....(ആശാനേ )

കരയാതെടാ മോനെ ... നമുക്ക് വഴിയുണ്ടാക്കാം ...

നാട് നന്നാക്കാന്‍ വന്ന നേതാക്കന്മാരോ
നാട് മുടിക്കാന്‍ മത്സരമാണേ (നാട് )
പകലെല്ലാം പ്രസംഗം സോഷ്യലിസ പ്രസംഗം
പാതിരാവാകുമ്പോള്‍ അവതാരമെടുക്കും
അവന്റെയൊരവതാരം ....
കുടി പിടി അടി കൂത്താട്ടം
കുഴഞ്ഞാട്ടം ...
ഇവരാണോ നമ്മുടെ നേതാക്കന്മാര്‍ ...
(ആശാനേ )

എവിടെ തിരഞ്ഞൊന്നു നോക്കിയെന്നാലും
അഴിമതികളുടെ കൊടി പാറുന്നേ (എവിടെ)
പഠിച്ചാലും രക്ഷയില്ല
പണി ചെയ്‌താല്‍ രക്ഷയില്ല
പാവങ്ങള്‍ക്കീ നാട്ടില്‍ ഗതിയില്ലല്ലോ ...

സ്വബോധത്തോടീ കാഴ്ച കാണാന്‍ വയ്യാശാനേ ...

പിരിവെടുപ്പ് തിരഞ്ഞെടുപ്പ് തട്ടിപ്പുകള്‍
അടടടാ ... പാവങ്ങള്‍ക്കീ നാട്ടില്‍ ഗതിയില്ലല്ലോ
(ആശാനേ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുഹു കുഹു
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കുമരകം രാജപ്പന്‍