View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Mailaanchichodikalil ...

MovieAngaadikkappurathu (1985)
Movie DirectorIV Sasi
LyricsBichu Thirumala
MusicShyam
SingersKJ Yesudas, KS Chithra

Lyrics

Added by devi pillai on September 15, 2009
 thannanna.... laalaala
thannanna... laalaala

mailanchichodikalil kessum paadi
mayyelum mizhikalil nozzum thedi
pakalkkinavinte manchalil
padasarangade konchalil
arikilay oru penkodi
varikayay manippainkili
manassininangiya thamburatti

moncherum mozhikalil moolikkoli
pancharappayasam monthikkoli
khalbinavuthoru pambaram
karanginadakkana nombaram
ariyanaa... ingalariyanaa?
baliyamanassulla manusanalle?

rakipparakana chembarunthayente
nenchuthudikkumpam
arambachelotha maranodoppam muttinadannotte
akam niraye moham theyyam thullumbam
chundathe chindooracheppil ninnithiri
chumbicheduthotte
uchakkirukkum paranjuparanjenne bejarilakkalle
ummayarinjalentappisum poottum mundandirunnoli
mailanchichodikalil kessum padi.........

kallayitheerathe kattinte tholathorakaya kkottaram
kottarakkettile thamburattikku
swapnam kondarattu
minunganalla kannil minnaminungu
kilunganangane kilukilungane chundathu kessukettaay
minnaminungalla penninte kannile njekkuvilakkanu
kessalla nossanu vattukesanithuchappiranthanu
mailanchichodikalil kessum paadi
pancharappayasam monthikkoli.....


----------------------------------

Added by devi pillai on September 15, 2009
 തന്നാനാ.... ലാലാലാ
തന്നാനാ... ലാലാലാ
മൈലാഞ്ചിച്ചൊടികളില്‍ കെസ്സും പാടി
മയ്യേലും മിഴികളില്‍ നൊസ്സും തേടി
പകല്‍ക്കിനാവിന്റെ മഞ്ചലില്‍
പദസരങ്ങടെ കൊഞ്ചലില്‍
അരികിലായ് ഒരു പെണ്‍കൊടി
വരികയായ് മണിപ്പൈങ്കിളി

മൊഞ്ചേളും മൊഴികളില്‍ മൂളിക്കോളീ
പഞ്ചാരപ്പായസം മോന്തിക്കോളീ
ഖല്‍ബിനവുത്തൊരു പമ്പരം കറങ്ങിനടക്കണ നൊമ്പരം
അറിയണാ? ഇങ്ങളറിയണാ? ബലിയമനസൊള്ള മനുസനല്ലേ

റാകിപ്പറക്കണ ചെമ്പരുന്തായെന്റെ നെഞ്ചുതുടിക്കുമ്പം
ആരമ്പച്ചേലൊത്ത മാരനോടൊപ്പം മുട്ടിനടന്നോട്ടെ
അകംനിറയേ മോഹം തെയ്യം തുള്ളുമ്പം
ചുണ്ടത്തെ ചിന്തൂരച്ചെപ്പില്‍നിന്നിത്തിരി ചുംബിച്ചെടുത്തോട്ടെ?
ഉച്ചക്കിറുക്കും പറഞ്ഞുപറഞ്ഞെന്നെ ബേജാറിലാക്കല്ലേ
ഉമ്മയറിഞ്ഞാലെന്റാപ്പീസും പൂട്ടും മുണ്ടാണ്ടിരുന്നോളീ
മൈലാഞ്ചിച്ചൊടികളില്‍ കെസ്സും പാടീ‍.....

കല്ലായിത്തീരത്തെ കാറ്റിന്റെ തോളത്തൊരാകായക്കൊട്ടാരം
കൊട്ടാരക്കെട്ടിലെ തമ്പുരാട്ടിക്ക് സ്വപ്നംകൊണ്ടാറാട്ട്
മിനുങ്ങണല്ലാ കണ്ണില്‍ മിന്നാമിനുങ്ങ്
കിലുങ്ങണങ്ങനെ കിലുകിലുങ്ങനെ ചുണ്ടത്തു കെസ്സുകെട്ടായ്
മിന്നാമിനുങ്ങല്ല പെണ്ണിന്റെ കണ്ണിലെ ഞെക്കുവിളക്കാണ്
കെസ്സല്ലനൊസ്സാണ് വട്ടുകേസാണിതുച്ചപ്പിരാന്താണ്
മൈലാഞ്ചിച്ചൊടികളില്‍ കെസ്സും പാടീ‍
പഞ്ചാരപ്പായസം മോന്തിക്കോളീ


Other Songs in this movie

Thooventhooval
Singer : KS Chithra, Unni Menon   |   Lyrics : Bichu Thirumala   |   Music : Shyam
Pokaathe Pokaathe
Singer : Bichu Thirumala, P Jayachandran, Krishnachandran   |   Lyrics : Bichu Thirumala   |   Music : Shyam
Azhakinoraaraadhana
Singer : Krishnachandran   |   Lyrics : Bichu Thirumala   |   Music : Shyam