View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരേ സ്വരം ...

ചിത്രംഎന്റെ കാണാക്കുയിൽ (1985)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനകെ ജയകുമാര്‍
സംഗീതംഎ ജെ ജോസഫ്‌
ആലാപനംകെ എസ്‌ ചിത്ര, കോറസ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 2, 2010, corrected by devi pillai on Aug 20 2010
ഒരേ സ്വരം ഒരേ നിറം
ഒരു ശൂന്യ സന്ധ്യാംബരം (2)
ഒരു മേഘവും വന്നൊരു നീർക്കണം പോലും
പെയ്യാത്തൊരേകാന്ത തീരം



കടൽ പെറ്റ പൂന്തിര പൂവിതറുമ്പോഴും
ജീവനിൽ മൗനം കൂടു കൂട്ടി (2)
ചക്രവാളങ്ങളിൽ ഒരു നിത്യ നൊമ്പരം
മാത്രം അലിയാതെ നിന്നൂ
(ഒരേ സ്വരം...)


ഗ്രീഷ്മവസന്തങ്ങൾ വീണ മീട്ടുമ്പൊഴും
കതിരു കാണാക്കിളി തപസ്സിരുന്നു (2)
ഓർമ്മ തൻ ചില്ലയിൽ ഒരു ശ്യാമ പുഷ്പം
മാത്രം കൊഴിയാതെ നിന്നു
(ഒരേ സ്വരം...)

Added by devi pillai on August 20, 2010
ore swaram ore niram
orushoonya sandhyaambaram
oru meghavum vannoru neerkkanam polum
peyyaathorekaantha theeram

kadalpetta poonthira poovitharumpozhum
jeevanil mounam koodukootti
chakravaalangalil orunithyanombaram mathram
aliyaathe ninnoo

greeshmavasanthangal veenameettumpozhum
kathirukaanaakkili thapassirunnu
ormmathan chillayil orushyaamapushpam maathram
kozhiyaathe ninnoo


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മലരിതള്‍
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കെ ജയകുമാര്‍   |   സംഗീതം : എ ജെ ജോസഫ്‌